ഉത്രയെ കൊന്നത് ഞാനാണ് പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്

By online desk .14 07 2020

imran-azhar


കൊല്ലം: അഞ്ചലിൽ ഭാര്യയെ പാമ്പുകടിയേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പരസ്യമായി കുറ്റസമ്മതം നടത്തി പ്രധാന പ്രതി സൂരജ് . താനാണ് എല്ലാം ചെയ്തതെന്ന് സൂരജ് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തി . 

 

വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ പറക്കോട്ടെ സൂരജിന്‍റെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ഉത്ര വധക്കേസിലെ രണ്ടാം പ്രതിയായ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

 

അതേസമയം മാപ്പു സാക്ഷിയാക്കണമെന്ന് അഭ്യർത്ഥിച്ചു പാമ്പ് പിടിത്തക്കാരന്‍ സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ കേസ് ഇന്ന് പരിഗണിക്കുമ്പോൾ സുരേഷിൻറെ നിലപാടിൽ മാറ്റമില്ല എങ്കിൽ മാപ്പുസാക്ഷിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും

OTHER SECTIONS