ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമം

By sisira.11 07 2021

imran-azhar

 

 

 

 

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുത്തു.

 

ഇതിനിടെ പ്രതിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായി. നാട്ടുകാരിൽ ഒരാൾ അർജുന്‍റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.

 

അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പാഞ്ഞടുത്തു.

 

നാട്ടുകാരിൽ ഒരാൾ അർജുന്‍റെ മുഖത്തടിച്ചു. മറ്റൊരാൾ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാൻ പൊലീസിനായത്.

 

തുടർന്ന് ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്കരിച്ചു.

 

ചൊവ്വാഴ്ചയാണ് അർജുന്‍റെ കസ്റ്റഡി കാലാവധി തീരുന്നത്. അതുവരെ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരും.

 

മറ്റേതെങ്കിലും പെൺകുട്ടിയെ പ്രതി ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

OTHER SECTIONS