വിദേശത്ത് ജോലിക്ക് വിസ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് : പ്രതി അറസ്റ്റില്‍

By Online Desk.04 Nov, 2017

imran-azhar


മാന്നാര്‍: വിദേശത്തേക്ക് ജോലിക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇടനിലക്കാരനായ യുവാവ് പിടിയില്‍.
ബുധനൂര്‍ എണ്ണയ്ക്കാട് നന്ദനം വീട്ടില്‍ സന്തോഷിനെ (38) യാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാള്‍ ക്ഷേത്രവാദ്യ കലാകാരനാണ്. എണ്ണയ്ക്കാട് സ്വദേശികളായ അനൂപ്കുമാര്‍, പ്രദിപ്, മനു എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.
സന്തോഷിന്റെ ബന്ധു കൊട്ടാരക്കര സ്വദേശിയായ ഹരികുമാര്‍ വഴിയാണ് ദുബായില്‍ ജോലിക്ക് വിസ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 80000 രൂപാ വീതം യുവാക്ക
ളില്‍നിന്നും തട്ടിയെടുത്തത്. മൂന്നുമാസത്തിനുള്ളില്‍ ജോലിക്കു കയറാമെന്നാണ് ഉറപ്പു നല്‍കിയിരുന്നു. സന്തോഷില്‍നിന്നുള്ള വിവരങ്ങള്‍ മനസിലാക്കിയ അന്‍പതില്‍
പരം യുവാക്കള്‍ കൊട്ടാരക്കര സ്വദേശിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് പണം നല്‍കിയത്. പ്രതിമാസം 40,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

 

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ ഫോണില്‍ കൊട്ടാരക്കരക്കാരനെ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അന്വേഷണത്തില്‍ ഇയാള്‍ നാട് വിട്ടതായി മനസിലായി. തുടര്‍ന്ന് നാലു യുവാക്കള്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ പൊലീസില്‍ വിവരം ധരിപ്പിച്ചു.

 

തുടര്‍ന്നാണ് സന്തോഷിനെ പിടികൂടിയത്. തട്ടിപ്പിനിരയായ എണ്ണയ്ക്കാട്, ബുധനൂര്‍, മാന്നാര്‍, സ്വദേശികളായ അറുപതോളം യുവാക്കള്‍ വെള്ളിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം കൊട്ടാരക്കരയായതിനാല്‍ പണം നല്‍കിയ യുവാക്കളെ പൊലിസ് കൊട്ടാരക്കര സിഐ ഓഫീസിലേക്ക്് വിട്ടു.

 

OTHER SECTIONS