വൃദ്ധൻ മ​രി​ച്ച നി​ല​യി​ൽ; ഭാ​ര്യ​ ക​സ്റ്റ​ഡി​യി​ൽ

By BINDU PP.03 Jul, 2018

imran-azhar

 

 

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡിൽ കല്ലുംകുന്നത്ത് ബാലനെ (63) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിയേറ്റാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഭാര്യ ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഭാരതിയും ബാലനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നു പുലർച്ചെയാണ് സംഭവം പുറത്തറിയുന്നത്. ദന്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു. സംഭവമറിഞ്ഞ് ഗുരുവായൂർ എസിപി ശിവദാസും വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.