വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തി യുവാവ്

By Bindu PP .05 Aug, 2018

imran-azhar

 

 

 
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോട്ടിൽ വച്ച് കുത്തിവീഴ്ത്തി യുവാവ്. താനെ സ്വദേശിനി പ്രാചി സാദെയാണ് മരിച്ചത്. തുരുതുരെ കുത്തേറ്റ് യുവതി വീണുപിടയുമ്ബോഴും കാണികള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി രസിക്കുകയായിരുന്നു. ഒടുവില്‍ രണ്ട് യുവാക്കള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് പവാര്‍ എന്ന യുവാവിനെ പോലീസ് പിടികൂടി.ശനിയാഴ്ച രാവിലെ ഇരുചക്രവാഹനത്തില്‍ യുവതി ജോലിക്ക് പോകുമ്ബോഴായിരുന്നു സംഭവം. വഴിയില്‍ വെച്ച്‌ ആകാശ് പവാര്‍ യുവതിയെ തടഞ്ഞുനിര്‍ത്തുകയും തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. യുവതി ഇത് നിരസിച്ചതിനെ തുടര്‍ന്ന് നീ എന്റേതായില്ലെങ്കില്‍, മറ്റാരുടേതുമാകാന്‍ അനുവദിക്കില്ല എന്നു പറഞ്ഞാണ് ആകാശ് യുവതിയെ കുത്തിയത്. കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് രക്ഷപ്പെട്ടു. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് യുവാവ് പിടിയിലായത്.

OTHER SECTIONS