മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

By Anju N P.03 Feb, 2018

imran-azhar

 


ന്യൂഡല്‍ഹി: മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഫോട്ടോഗ്രാഫറായ യുവാവിനെ സ്വന്തം അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും അമ്മാവനും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത ഒരു സഹോദരനെ പോലീസ് തെരയുന്നുണ്ട്. അങ്കിതും (23) ഇരുപതുകാരിയായ പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത സമുദായത്തിലുള്ള ഇവരുടെ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല.

 

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും സഹോരനും ചേര്‍ന്നാണ് അങ്കിതിനെ കൊലപ്പെടുത്തിയത്. വെട്ടേറ്റ അങ്കിത് റോഡില്‍ വീണു. ബഹളംകേട്ട് വീടിനു പുറത്തേക്കുവന്ന അങ്കിതിന്റെ അമ്മയുടെ മുന്നിലായിരുന്നു ആക്രമണം. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി അടുത്തടുത്ത വീടുകളില്‍ താമസിക്കുമ്പോഴാണ് അങ്കിത് പരിചയപ്പെടുന്നത്. ഇരുവരുടേയും പ്രണയം കണ്ടെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താമസം മാറി. എന്നാല്‍ ഇരുവരും പ്രണയം അവസാനിപ്പിക്കാന്‍ തയാറല്ലായിരുന്നു.

 

OTHER SECTIONS