ഗൃഹനാഥന്റെ മരണം കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍; കുടുക്കിയത് അയല്‍വീട്ടുകാരുടെ സംശയം

By Online Desk.10 Nov, 2017

imran-azhar


ശ്രീകണ്ഠപുരം:പയ്യാവൂര്‍ പാറക്കടവ് ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപത്തെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെ മരിച്ച നിലയില്‍ കാണപെ്പട്ട ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി തോണിപറമ്പില്‍ ബാബു(52)വിന്റെ മരണവുമായി ബന്ധപെ്പട്ടു ഭാര്യ ആനി (39), കാമുകന്‍ ജോബി (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുവിന്റെ മരണം സ്വാഭാവിക മരണമാണെന്നായിരുന്നു ഭാര്യ പുറത്തറിയിച്ചത്.

 


അയല്‍വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പയ്യാവൂര്‍ എസ്‌ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ പൊലീസ് വീട്ടില്‍ എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തിരിച്ചറിഞ്ഞു. കഴുത്തില്‍ തോര്‍ത്തിട്ടു മുറുക്കി കൊല നടത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഏഴിനു രാത്രി 11 മണിയോടെ കൊലനടന്നതാണെന്നു സംശയിക്കുന്നു.

 


പോസ്റ്റ്‌മോര്‍ട്ടം റിപേ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാബുവിന്റെ ഭാര്യ ആനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപേ്പാഴാണ് കേസിലെ ദുരൂഹത പുറത്തു വന്നത്.
കാമുകന്‍ അയല്‍ക്കാരന്‍ ജോബിയും ആനിയും ചേര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 


കരിക്കോട്ടക്കരിയില്‍ നിന്ന് പയ്യാവൂരില്‍ എത്തി പാറക്കടവില്‍ താമസിക്കുന്ന ബാബു ചിക്കന്‍സ്റ്റാള്‍ ജീവനക്കാരനാണ്. ആനിയുടെ കാമുകന്‍ ജോബി പെയിന്റിങ് തൊഴിലാളിയാണ്. ആനി കുറേക്കാലം ഗള്‍ഫിലായിരുന്നു. ഇരുവരും തമ്മില്‍ കുറേനാളായി അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു.

 


അടുത്തകാലത്തായി ഈ ബന്ധം ബാബുവിന്റെ ശ്രദ്ധയില്‍ പെടുകയും കുടുംബവഴക്കിനു കാരണമാകുകയും ചെയ്തിരുന്നതായി പറയുന്നു.കുറച്ചുകാലമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ബാബു. ആലക്കോട് സിഐ ഇ.പി.സുരേശന്‍, ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷ്, പയ്യാവൂര്‍ എസ്‌ഐ പി.ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

OTHER SECTIONS