കുടുംബവഴക്ക്: കാസർകോട് ഭർത്താവിന്‍റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു

By sisira.19 07 2021

imran-azhar

 

 

 

കാസർകോട്: കുടുംബവഴക്കിനെത്തുടർന്ന് കാസർകോട് ഭർത്താവിന്‍റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസർകോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സുമിതയുടെ മരണം സംഭവിച്ചിരുന്നു.

 

സുനിൽ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.

OTHER SECTIONS