ഫരീദാബാദില്‍ പാര്‍ക്കില്‍ യുവതിയെ ബലാത്സംഗംചെയ്ത് കൊന്നു; സ്വകാര്യഭാഗങ്ങളില്‍ ഫ്‌ളോര്‍ വൈപ്പര്‍ കുത്തിക്കയറ്റി

By Lekshmi.22 11 2022

imran-azhar

 


ഗുരുഗ്രാം: ഫരീദാബാദില്‍ യുവതിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ മനോജിനെയാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടിയത്.സംഭവത്തിന് ശേഷം ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.നവംബര്‍ എട്ടാം തീയതിയാണ് ഫരീദാബാദ് സെക്ടര്‍ ഏഴിലെ പാര്‍ക്കില്‍ 25-കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

 

പോലീസ് നടത്തിയ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയെ പിടികൂടിയത്.നിര്‍മാണത്തൊഴിലാളിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ടാണ് വീട്ടില്‍നിന്ന് പാര്‍ക്കിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു.

 

ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് യുവതി പാര്‍ക്കിലിരുന്ന് കരയുന്നത് മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടത്.കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായി എന്നും പ്രശ്‌നങ്ങളാണെന്നും തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഈ അവസരം മുതലാക്കിയ പ്രതി യുവതിയെ ആശ്വസിപ്പിച്ചു. പിന്നാലെ വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. താന്‍ നല്ലൊരു പാചകക്കാരനാണെന്നടക്കം പറഞ്ഞാണ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.

 

ഇതിനുപിന്നാലെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ ഇയാള്‍ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളംവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തല മതിലില്‍ ഇടിപ്പിച്ചു.തല പൊട്ടി ചോരയൊലിച്ച യുവതി നിലത്തുവീണതോടെ ദുപ്പട്ടയെടുത്ത് കഴുത്തില്‍ മുറുക്കുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

 

OTHER SECTIONS