കറുത്ത നിറത്തെ ചൊല്ലി കളിയാക്കല്‍: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി

By Shyma Mohan.28 09 2022

imran-azhar

 

റായ്പൂര്‍: കറുത്ത നിറത്തെക്കുറിച്ച് പതിവായി പരിഹസിച്ചതില്‍ മനംനൊന്ത് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം.

 

അമലേശ്വര്‍ ഗ്രാമത്തിലെ സംഗീത സോന്‍വാനി എന്ന 30കാരിയാണ് ഭര്‍ത്താവ് അനന്ത് സോന്‍വാനിയെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തിയത്. ഇരുണ്ട നിറത്തെ ചൊല്ലി ഭര്‍ത്താവ് പതിവായി പരിഹസിക്കാറുണ്ടായിരുന്നെന്നും ഈ വിഷയത്തില്‍ ദമ്പതികള്‍ മുന്‍പ് പലതവണ വഴക്കിട്ടിട്ടുണ്ടെന്നും പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ദേവാന്‍ഷ് റാത്തോഡ് പറഞ്ഞു. പതിവുപോലെ ഞായറാഴ്ച രാത്രിയും ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതയായ സംഗീത വീട്ടില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ട് ഭര്‍ത്താവിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു

 

 

തന്റെ ഭര്‍ത്താവിനെ മറ്റാരോ കൊലപ്പെടുത്തിയെന്ന് പിറ്റേന്ന് രാവിലെ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ രണ്ടാം വിവാഹമാണിത്.

 

OTHER SECTIONS