ആലപ്പുഴയില്‍ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; സഹോദരി ഭർത്താവിനെ കാണാനില്ല

By sisira.24 07 2021

imran-azhar

 

 

 

ആലപ്പുഴയില്‍ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യെ ആണ് സഹോദരി ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നേഴ്സാണ് ഹരികൃഷ്ണ. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം.

 

സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.

OTHER SECTIONS