നാല്‍പതു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി

By praveen prasannan.19 May, 2017

imran-azhar

പാലക്കാട്: നാല്‍പത് വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലത്താണ് സംഭവം.

ഒറ്റപ്പാലം സ്വദേശിനി ധനലക്ഷ്മിയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ പിറകുവശത്തുള്ള ചാണകക്കുഴിക്ക് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.

ഭര്‍ത്താവ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്തിലും വാരിയെല്ലിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്.

പാലക്കാട് എസ് പിയും ഷൊര്‍ണൂര്‍ ഡി വൈ എസ് പിയും സ്ഥലത്ത് പരിശോധന നടത്തി. കേസന്വേഷണതിനായി ഒറ്റപ്പാലം സി ഐക്കാണ് അന്വേഷണ ചുമതല.