By sisira.18 01 2021
ഒഡീഷ : സ്വന്തം മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരിയായ അമ്മ അറസ്റ്റിലായി. ഒഡീഷയിലെ ബാലസോറിലാണ് സംഭവം നടന്നത്.
സുകുരി എന്ന് പേരുള്ള മാതാവ് 38 കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ നൽകിയത്. മകളുടെ കൊലപാതകത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവ് കുടുങ്ങിയത്.
32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികൾക്കുമാണ് സുകുരി 50000 രൂപയ്ക്ക് കൊട്ടേഷൻ നൽകിയത്. മകൾ ഷിബാനി നായകിനെ കൊല്ലാനായിരുന്നു കൊട്ടേഷൻ.
വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴിൽ. ഇതുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു.
പ്രശ്നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താൻ മാതാവ് തീരുമാനിച്ചത്. ജനുവരി 12-നാണ് ഷിബാനി കൊല്ലപ്പെട്ടത്. കൊട്ടേഷൻ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായിട്ടുണ്ട്.