കാർ യാത്രക്കാരിയായ യുവതിയെ അജ്ഞാതൻ വെടിവെച്ച് കൊന്നു

By Chithra.11 07 2019

imran-azhar

 

ന്യൂഡല്‍ഹി: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവെച്ചു കൊന്നു.
കിരണബാല എന്ന മുപ്പതുകാരിയാണ് വെടിയേറ്റ് മരിച്ചത്.

 

ഇന്ന് രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്.കിരണബാല ഓടിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തിയ അജ്ഞാതൻ ഇവരെ വെടിവെച്ചിടുകയായിരുന്നു. കാറിൽ യുവതി ഒറ്റയ്ക്കായിരുന്നു.

 

വെടിയേറ്റതിന് ശേഷം യുവതിക്ക് ബോധം നഷ്ടപ്പെടുകയും നിയന്ത്രണ നഷ്ടപെട്ട കാർ നടപ്പാതയിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു.

OTHER SECTIONS