By Amritha AU.25 Jan, 2018
മെക്സിക്ക: തെക്കന്‍ മെക്സിക്കോയില്‍ കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ മുന്‍ ഭര്‍ത്താവിന്റെ അടുക്കളയില്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. മഗ്ദലേന അഗ്യൂലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് മുന്‍ഭര്‍ത്താവിന്റെ അടുക്കളയില്‍ പാകം ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മഗ്ദലേന അഗ്യൂലാര്‍ തന്റെ കുട്ടികളെ മുന്‍ഭര്‍ത്താവായ സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുതിനായി പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.തുടര്‍ന്ന് യുവതിക്കായി പൊലീസ് നടത്തിയ തെരച്ചിലിലാണ് സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
പ്രതിയും മുന്‍ഭര്‍ത്താവുമായ സീസര്‍ ലോപസിനായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.