യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

By praveen prasannan.02 Sep, 2017

imran-azhar

കുന്‍ദമംഗലം: യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെരിങ്ങോളം മില്‍മയ്ക്ക് സമീപം എടന്പാട്ടില്‍ താഴത്ത് മറിയംബിയുടെ വീട്ടിലെ പിറക് വശത്തെ ചായ് പ്പില്‍ വാടകയ്ക്ക് താമസിക്കുന്ന നാസറിന്‍റെ ഭാര്യ റംല(41)യാണ് കൊല്ലപ്പെട്ടത്.

നിലവിളി കേട്ട് ഓടിയെത്തിയവര്‍ കണ്ടഹ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന റംലയെയാണ്. നാസര്‍ ഓടിപ്പോകുന്നതും കണ്ടു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുവാള്‍ കൊണ്ടും കത്തികൊണ്ടുമുള്ള വെട്ടേറ്റാണ് മരണം. ഇവിടെ ഇവര്‍ താമസത്തിനെത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ.

നാസറിനെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. റംല സമീപ വീടുകളില്‍ ജോലിക്ക് പോകുമായിരുന്നു.

ഇവര്‍ക്ക് കുട്ടികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കണ്ടവരില്ല. വീട്ടുടമയ്ക്കും ഇവരെ കുറിച്ച് കൂടുതലൊന്നുമറിയില്ല.

OTHER SECTIONS