വാട്‌സ്‌ആപ്പ് കുടുംബ ഗ്രൂപ്പിലേക്ക് ഫോട്ടോ ഷെയർ ചെയ്ത യുവാവിനെ ബന്ധു തല്ലിക്കൊന്നു

By BINDU PP .05 Jun, 2018

imran-azhar

 

 

 

സോനിപത്: വാട്‌സ്‌ആപ്പ് കുടുംബ ഗ്രൂപ്പിലേക്ക് അറിയാതെ ഫോട്ടോ ഷെയർ ചെയ്ത കാര്യത്തിന് യുവവൈനെ ബന്ധു തല്ലിക്കൊന്നു.ലവ് എന്ന യുവാവാണ് ബന്ധുക്കളുടെ മര്‍ദനത്തേത്തുടര്‍ന്ന് മരിച്ചത്. ദിനേശ് എന്നയാളാണ് ലവിനെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയത്. ലവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് ലവിനേയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നു.ഇരുമ്ബുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ചായിരുന്നു മര്‍ദ്ദനം. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

OTHER SECTIONS