എഴുത്ത് ലോട്ടറിക്കെതിരായ റെയ് ഡ് : 52 പേര്‍ അറസ്റ്റില്‍

By praveen prasannan.30 Jan, 2018

imran-azhar

തിരുവനന്തപുരം : എഴുത്ത് ലോട്ടറിക്കെതിരെ നടന്ന റെയ് ഡില്‍ 52 പേര്‍ പിടിയിലായി. സംസ്ഥാന വ്യാപകമായ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

ക്രൈംബ്രാഞ്ച് പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്. പണവും രേഖകളും പിടിച്ചെടുത്തു.

സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‍റെ അവസാന മൂന്ന് നന്പര്‍ ഊഹിച്ചെഴുതും. ഇത് ശരിയായാല്‍ പണം ലഭിക്കുന്നതാണ് എഴുത്ത് ലോട്ടറി. നന്പറുകള്‍ ശരിയായാല്‍ 5000 രൂപ കിട്ടും.

ഇനിയും പരിശോധനകളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. എഴുത്ത് ലോട്ടറിയില്‍ കൂടുതല്‍ ആള്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന ഇടിഞ്ഞിരുന്നു.

 

OTHER SECTIONS