By BINDU PP .17 Mar, 2018
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജയ് വിഹാറില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് വയസുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്. വിജയ് സിംഗും സുഹൃത്തും നിരവധി സെല്‍ഫികളാണ് തോക്കു ചൂണ്ടി പകര്‍ത്തിയത്. ഇതിനിടെയിലാണ് അബദ്ധത്തില്‍ വെടിപൊട്ടിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.