സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് യുവാവ് മരിച്ചു

By BINDU PP .06 Aug, 2018

imran-azhar

 

 

ഹൂസ്റ്റണ്‍: സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മലയാളി മരിച്ചു. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫ് ആണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ ബോട്ട് യാത്രക്കിടയില്‍ കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്. ശനിയാഴ്ച വൈകീട്ട് ജിനുവിന്റെ മൃതദേഹം കണ്ടെത്തിയാതായി എബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഹൂസ്റ്റണ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

OTHER SECTIONS