യുവാവിനെ അഞ്ചുപേർ ചേർന്ന്‌ വീട്ടിൽ കയറി കുത്തിക്കൊന്നു

By sisira.27 07 2021

imran-azhar

 

 
മുളന്തുരുത്തി: കഞ്ചാവ്‌ വില്പനയ്ക്കും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുള്ള യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു.

 

പെരുമ്പിള്ളി സ്ഥാനാർഥിമുക്കിൽ ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജിയെ (22) ആണ് തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെ അഞ്ചുപേർ അടങ്ങുന്ന അക്രമിസംഘം കുത്തിക്കൊന്നത്.

 

രണ്ട്‌ ബൈക്കുകളിലെത്തിയ അക്രമികൾ ജോജിയുമായി വാക്കേറ്റത്തിലേർപ്പെട്ട ശേഷമാണ് കുത്തിയത്. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്.

 

ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. തുടർന്ന് അക്രമി സംഘം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

 

ജോജിയെയും മത്തായിയെയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജോജി മരിച്ചു. മാതാവ്: ബിന്ദു സഹോദരൻ: മർക്കോസ്.

OTHER SECTIONS