കഞ്ചാവുമായി യുവാവ് പിടിയില്‍

By online desk.27 07 2019

imran-azhar

 

 

വെഞ്ഞാറമൂട്: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആട്ടുകാല്‍, കഴക്കുന്ന്, നെടുമ്പയില്‍ തടത്തരികത്ത് വീട്ടില്‍, സദാം ഹുസൈന്‍ (26)നെയാണ് വാമനപുരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാനും സംഘവും പിടികൂടിയത്. പനവൂര്‍ കഴക്കുന്ന് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമായി നടക്കുന്നതായി എക്‌സൈസ് ഇന്‍സ്പക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുന്‍പും കഞ്ചാവ് കൈവശം വച്ചതിന് കേസ് നിലവിലുണ്ടെന്ന് എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷമീര്‍ ഖാന്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

OTHER SECTIONS