കഞ്ചാവ് ചെടി വളര്‍ത്തി, സെല്‍ഫിയെടുത്ത് കുടുങ്ങി

By praveen prasannan.03 Sep, 2017

imran-azhar

കുമളി: സെല്‍ഫിയില്‍ കഞ്ചാവ് ചെടിയുടെ ചിത്രം ഉള്‍പ്പെട്ടതോടെ വിരുതന്‍ കുടുങ്ങി. വീടിന്‍റെ മുകളില്‍ നട്ട് വളര്‍ത്തിയ കഞ്ചാവ് ചെടിയാണ് സെല്‍ഫിയില്‍ പതിഞ്ഞത്.

അണക്കര ഏഴാം മൈല്‍ വിരുത്തിപറന്പില്‍ വിമല്‍ ശ്യാം ആണ് പിടിയിലായത്. മേല്‍ക്കൂരയുടെ ഷീറ്റിന് മുകളില്‍ പ്ളാസ്റ്റിക് കവറിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്.

വണ്ടന്‍മേട് പൊലീസ് രാത്രികാല പട്രോളിംഗിനിടെ രാത്രിയില്‍ സംശയകരമായി റോഡരുകില്‍ ഫോണ്‍ ചെയ്ത് നിന്നയാളെ പരിശോധിച്ചു. ഇയാളുടെ മൊബൈലില്‍ നിന്ന് കഞ്ചാവ് ചെടിയുടെ ചിത്രം ലഭിച്ചു.

തുടര്‍ന്നുളള അന്വേഷണത്തിലാണ് വീടിന്‍റെ മുകളില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിയുടെ മുകളില്‍ മറ്റ് വള്ളിച്ചെടികള്‍ പടര്‍ന്നിരുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവുമായിരുന്നില്ല.

ഇയാളുടെ വീട്ടിലെ മറ്റാര്‍ക്കും കഞ്ചാവ് ചെടി വളര്‍ത്തലിനെ കുറിച്ച് അറിയുമായിരുന്നില്ല.

OTHER SECTIONS