ഇടുക്കിയിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; അയൽവാസി അറസ്റ്റിൽ

By sisira.04 07 2021

imran-azhar

 

 

 

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.

 

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് പറഞ്ഞു.


കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി കടുത്ത പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഏറെ നാളുകളായി യുവാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

OTHER SECTIONS