കരിമ്പ് വില്‍പനക്കാരനില്‍ നിന്ന് വാങ്ങിയ കത്തിയുപയോഗിച്ച് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

By Anju.02 Apr, 2018

imran-azhar

 


കാസര്‍കോട്: കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാ (30)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന പെട്ടിക്കടയില്‍ നിന്ന് കത്തി വാങ്ങിയ ശേഷം യുവാവ് സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിന്റെ പിന്നില്‍വെച്ച് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.

 

സംഭവം കണ്ട വ്യാപാരി തത്സമയം തന്നെ ബോധരഹിതനായി വീണു. ഇയാളെ പിന്നീട് പരിസരവാസികള്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. യുവാവ് മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് മരിച്ച യുവാവിനെ തിരിച്ചറിയാന്‍ സഹായിച്ചത്

 

OTHER SECTIONS