തലസ്ഥാനത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

By Chithra.20 10 2019

imran-azhar

 

തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. പേട്ട സ്വദേശിയായ യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്.

 

ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് അനൂപ് എന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് വിപിൻ. വിപിനെ വെട്ടിയ കേസിൽ മുഖ്യപ്രതിയായ മുരുകനെയും കൂട്ടുപ്രതികളെയും തേടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

 

ഒന്നര മാസം മുൻപ് ബാറിൽ വെച്ച് രണ്ട് കൂട്ടരും തമ്മിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. ആ കേസിൽ വിപിനെതിരെ പോലീസ് കേസും എടുത്തിരുന്നു. അതിനാൽ തന്നെ എതിർ സംഘത്തിൽപ്പെട്ട ആളുകളാകാം വിപിനെ കൊന്നത് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

OTHER SECTIONS