എറണാകുളത്ത് യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

By Chithra.11 07 2019

imran-azhar

കുമ്പളം: എറണാകുളം നെട്ടൂരിലെ യുവാവിനെ ചതുപ്പിൽ കൊന്ന് താഴ്ത്തി. കുമ്പളം സ്വദേശി അർജുനൻനാണ് ദാരുണമായ മരണം. അർജുന്റെ നാല് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് അർജുന്റെ മൃതദേഹം ചതുപ്പിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് ഒരാഴ്ച മുൻപ് അർജുനെ കാണാനില്ല എന്ന പരാതി പനങ്ങാട് പോലീസിന് ലഭിച്ചിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം എ വിദ്യന്റെ മകനാണ് അർജുൻ.

 

നെട്ടൂരിലെ മേൽപ്പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിന് അടുത്തുള്ള ആൾതാമസമില്ലാത്ത കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. അർജുനിനെ കാണാനില്ല എന്ന പരാതി പനങ്ങാട് പോലീസ് വേണ്ടരീതിയിയിൽ പരിഗണിച്ചില്ല എന്ന പാർട്ടിയും ഉയരുന്നുണ്ട്.

 

അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പ്‌സ് ഫയൽ ചെയ്തതിന്റെ ഇടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് സുഹൃത്തുക്കളിൽ ഒരാളുടെ സഹോദരന്റെ മരണത്തിന് കാരണക്കാരൻ അർജുൻ ആണെന്ന വിശ്വാസമാണ് അർജുന്റെ കൊലപാതകത്തിൽ അവസാനിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

 

സംഭവദിവസം നാല് സുഹൃത്തുക്കളും അർജുൻ വിളിച്ചു വരുത്തുകയും ശേഷം ക്രൂരമായി കൊലപ്പെടുത്തി ചതുപ്പിൽ കല്ല് കെട്ടി താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള സുഹൃത്തുക്കൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച ഇൻക്വസ്‌റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്ക് ശേഷൻ സുഹൃത്തുക്കളായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.

OTHER SECTIONS