പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു

By praveen prasannan.15 Jul, 2017

imran-azhar

പത്തനംതിട്ട: പതിനേഴു വയസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചു.പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം.

ശരീരത്തില്‍ 88 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.


വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അയല്‍വാസിയായ യുവാവാണ് ഈ നിഷ്ഠൂര കൃത്യത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുന്നു.


വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച യുവാവ് വീട്ടില്‍ നിന്നിറങ്ങിവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് പെട്രോളുമായി എത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു.