കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

By Chithra.17 11 2019

imran-azhar

 

കൊല്ലം : കൊല്ലം കണ്ണനല്ലൂർ പള്ളിമണ്ണിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളിമൺ സ്വദേശിയായ ആദർശാണ് (23) മരിച്ചത്. മൂനാംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ.

 

കേസിലെ മുഖ്യപ്രതിയായ രാമനെ പോലീസ് പിടികൂടി. കൊലപാതകത്തിന് രാമനെ സഹായിച്ച സുനി, ജ്യോതി എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം, കൊലപാതകത്തിന് കാരണം അറിയാൻ കഴിഞ്ഞിട്ടില്ല. രാമനെ ചോദ്യം ചെയ്യുന്നത് വഴി സംഭവത്തിന്റെ ചുരുളഴിക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

OTHER SECTIONS