എ.എ. കൊച്ചുണ്ണി മാസ്റ്റര്‍ കേരളത്തിന്റെ മഹാനായ പുത്രന്‍

By ഡോ. കായംകുളം യൂനൂസ്.25 01 2021

imran-azhar

 


കരുത്തുറ്റതൊഴിലാളി നേതാവ്, ഊര്‍ജ്ജസ്വലനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍, കര്‍മ്മോത്സുകനായ ഭരണകര്‍ത്താവ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മികവുറ്റ സംഘാടകന്‍, പ്രതിഭാശാലിയായ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്നീ നിലകളിലെല്ലാംകേരളീയ ജീവിതത്തില്‍തിളങ്ങി നിന്ന എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ നൂറാം ജ•ദിനമാണ് 2021 ജനുവരി 26. ബിരുദവും ബി.ടി.യും പാസായി അദ്ധ്യാപനവൃത്തിയില്‍ പ്രവേശിച്ച കൊച്ചുണ്ണി മാസ്റ്റര്‍ പ്രജാമണ്ഡലത്തിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും ഒരു നിയോഗം കണക്കേ കെ.എച്ച്. സുലൈമാന്‍ മാസ്റ്റര്‍, എം.കെ.രാഘവന്‍ വക്കീല്‍ എന്നിവര്‍ക്കൊപ്പം കൊച്ചിയിലെതുറമുഖതൊഴിലാളികളുടെ പൊരുതുന്ന സംഘടനയായ സി.ടി.ടി.യുവിന്റെ ജനറല്‍സെക്രട്ടറിയായി ചുമതല ഏല്‍ക്കുകയുംചെയ്തത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.

 

 

കൊടിയ ചൂഷണത്തിനും തികഞ്ഞ അവ്യവസ്ഥയ്ക്കും പരിഹാരംതേടുന്നതിനായി ആ ത്രിമൂര്‍ത്തികളുടെ നേതൃത്വത്തില്‍ നയിച്ച സമരങ്ങളുടെകൂടി പിരണാമമാണ് ഇന്നത്തെ കൊച്ചി നഗരം. വാസ്തവത്തില്‍, ലക്ഷോപലക്ഷം വരുന്ന കൊച്ചിക്കാരുടെ നിത്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കൊച്ചി തുറമുഖത്തെ പൊതുധാരയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍കൊച്ചുണ്ണി മാസ്റ്ററും സംഘടനയും വഹിച്ച പങ്ക് അത്യപൂര്‍വ്വമാണ്.കൊച്ചി നഗരം ഒരു സിറ്റികോര്‍പ്പറേഷനായി മാറിയപ്പോള്‍ അതിന്റെ പ്രഥമ മേയറായി തെരഞ്ഞടുത്തത് എ.എ.കൊച്ചുണ്ണി മാസ്റ്ററെയാണ്. കൊച്ചി നഗരത്തിന്റെവികസനത്തിനായി അദ്ദേഹം കണ്ടിരുന്ന സ്വപ്‌നങ്ങല്‍ പലതുംഇന്നും സാക്ഷാത്കരിക്കപ്പെടാതെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്തും കുടിവെള്ള വിതരണ കാര്യത്തിലും പുതിയ പല പദ്ധതികള്‍ക്കും അദ്ദേഹംതുടക്കമിട്ടു. ജില്ലാവികസനസമിതിവൈസ്‌ചെയര്‍മാനായും
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ടൗണ്‍ പ്ലാനിംഗ് ട്രസ്റ്റ് എന്നിവയില്‍ അഗംമായും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

 

 


1970-ല്‍ ആലുവയില്‍ നിന്നാണ് കൊച്ചുണ്ണി മാസ്റ്റര്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അടിയന്തരാവസ്ഥ കാരണം, ഈ സഭയുടെകാലാവധി 1977 വരെതുടര്‍ന്നു. ലീഡര്‍കെ. കരൂണാകരന്റെഒപ്പംപാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായി മാസ്റ്റര്‍ പ്രവര്‍ത്തിച്ചു. കെ. കരുണാകരന്റെ വലംകൈയായിരുന്നു മാസ്റ്റര്‍ എന്നു പറയുന്നതാകുംശരി.പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹംസേവനം ചെയ്തു. കെ.പി.സി.സി. ട്രഷററായും പ്രവര്‍ത്തിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്‌വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തന രംഗത്തായിരുന്നു. അല്‍ അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയില്‍എറണാകുളം-ആലപ്പുഴജില്ലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടാണ്. വിദ്യാഭ്യാസ രംഗത്ത് ഏതാനും ഉപസംഘടനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

 

 


സമസ്തകേരള സാഹിത്യപരിഷത്തിന്റെ ഉദ്ധാരണത്തിനും പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയകൊച്ചുണ്ണി മാസ്റ്റര്‍ കേരള ഹിസ്റ്ററി അസ്സോസിയേഷന്റെവൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. പി.കെ. ഡീവര്‍ മെമ്മോറിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍, പി.എ.സെയ്ദു മൂഹമ്മദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗാന്ധീപീസ് ഫൗണ്ടേഷനായിരുന്നു മറ്റൊരു കര്‍മരംഗം.വളരെ മിതഭാഷി ആയിരുന്ന കൊച്ചുണ്ണി മാസ്റ്റര്‍ പക്ഷേ, മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു എന്നതാണ് വസ്തുത. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് സംസ്‌കൃതവും വശമായിരുന്നു. വലിയൊരു വായനക്കാരനും നല്ലൊരു എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. തിരക്കുകള്‍ കാരണംകൂടുതല്‍, എഴുതാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സയ്യിദ് അമീര്‍ അലിയുടെഷോര്‍ട്ട് ഹിസ്റ്ററി ഓഫ് സാരസന്‍സ്, സ്പിരിറ്റ് ഓഫ് ഇസ്ലാം എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രിസിദ്ധീകരിക്കുവാന്‍ അദ്ദേഹത്തിനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടിന്റെയും പ്രസാധകര്‍. മാപ്പിള സാഹിത്യ അവാര്‍ഡ് ഇതിന്റെ പേരിലാണ് അദ്ദേഹത്തിന് ലഭിച്ചത്. 2007 ജൂലൈ 21ന് കൊച്ചുണ്ണി മാസ്റ്റര്‍ അന്തരിച്ചു.

 

 

OTHER SECTIONS