31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ത്ഥികള്‍. 2,08,097 പേര് പെണ്‍കുട്ടികളും 2,18,902 പേര് ആണ്‍കുട്ടികളുമാണ്.
ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകളുടെ തീയതികളായി. പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച് 5വരെയാണ് പരീക്ഷകൾ.പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.
ദേശീയ നിയമ സർവകലാശാലകളിലെ 2021 ലെ ബിരുദതലത്തിലെയും ബിരുദാനന്തരബിരുദതലത്തിലെയും നിയമ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) ഇപ്പോൾ അപേക്ഷിക്കാം. 2021 മേയ് ഒൻപത് ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ചുവരെ ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ നടത്തുന്നത്.
തിരുവനന്തപുരം: എൽഎൽഎം പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അലോട്ട്മെന്റ് മെമ്മോയും രേഖകളും സഹിതം 15 മുതൽ 17 നാല് വരെ കോളേജിൽ ഹാജരായി അഡ്മിഷൻ നേടണം. ഫോൺ : 0471-2525300
തിരുവനന്തപുരം : ബിഎസ്സി നേഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് ഓൺലൈൻ ഓപ്ഷൻ നൽകിയവരുടെ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്ക് ശാഖ വഴി 15നകം ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയും സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ചേരണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഹാജരാകേണ്ട തീയതി കോളേജ് വെബ്സൈറ്റിൽ. ഫോൺ : 0471- 2560363, 364
തിരുവനന്തപുരം: പ്ലസ്ടുവിന് പ്രത്യേക വിഷയങ്ങളിലും ഭാഷാ വിഷയങ്ങളിലും ഇതുവരെ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങുക പോലും ചെയ്തില്ലെന്ന് പരാതി. ഹോം സയൻസ് , സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇലക്ട്രോണിക്സ്, രണ്ടാം ഭാഷകളായ ഉറുദു, കന്നഡ, തമിഴ്, മലയാളം, സംസ്കൃതം എന്നിവയിൽ ഒന്നും ക്ളാസ്സുകൾ തുടങ്ങിയിട്ടില്ല.
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ , ബിരുദാന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി 31 വരെ നീട്ടി. അസ്സൽ സർട്ടിഫിക്കറ്റുകൾ ജനുവരി അഞ്ചുവരെ പോസ്റ്റ് വഴിയോ നേരിട്ടോ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാൻ www.sde.keralauniversity .ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന്് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.