അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ഓണ്‍ലൈന്‍ പരീക്ഷ

By online desk.27 10 2020

imran-azhar

 


കൊച്ചി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടന്ന 110-ാമത് അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ഓണ്‍ലൈന്‍ പരീക്ഷയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം അനുവദിച്ചു.

 

ട്രെയിനികള്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടല്‍ മുഖേന സമയബന്ധിതമായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം. കൂടാതെ 2020 ഏപ്രില്‍ 15 വരെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരും, പരീക്ഷയ്ക്ക് അപേക്ഷിക്കാതിരുന്നവര്‍ക്കും ഓണ്‍ലൈന്‍ മുഖാന്തിരം നവംബര്‍ എട്ടു വരെ അപേക്ഷിക്കാവുന്നതും പരീക്ഷയില്‍ പങ്കെടുക്കാവുന്നതുമാണ്. www.apprenticeship.gov.in സൈറ്റ് മുഖേന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555866.

 

 

OTHER SECTIONS