ഐടി ഹബ്ബ് ആൻ്റ് എഡ്യുക്കേഷൻ സെൻ്ററിൽ കമ്പ്യൂട്ടർ കോഴ്സുകൾ

By online desk .29 10 2020

imran-azhar

 

 

എറണാകുളം: പാറക്കടവ് ബ്ലോക്ക് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഐടി ഹബ്ബ് ആൻ്റ് എഡ്യുക്കേഷൻ സെൻ്ററിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾ നവംബർ 2 മുതൽ ആരംഭിക്കും. കെൽട്രോണിൻ്റെ പി എസ് സി അംഗീകാരമുള്ള പി ജിസിസി എ , ഡി.സി.എ ,ഡി.റ്റി.പി ,വേഡ് പ്രൊസസ്സിങ്ങ് മലയാളം, ഇംഗ്ലീഷ്, ഡാറ്റ എൻട്രി ,ഓഫീസ് ഓട്ടോമേഷൻ ഉൾപ്പടെയുള്ള കമ്പ്യൂട്ടർ കോഴ്സുകളാണ് ആരംഭിക്കുന്നത്.

 

ഏത് പ്രായക്കാർക്കും കോഴ്സുകളിൽ ചേരാം. പാറക്കടവ് ബ്ലോക്കിൻ്റെ കീഴിലുള്ള എല്ലാ കുടുംബങ്ങൾക്കും കമ്പ്യൂട്ടർ സാക്ഷരത എന്ന ലക്ഷ്യവുമായാണ് ഐടി ഹബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫീസ് തവണകളായി അടക്കാം. താല്പര്യമുള്ളവർ പാറക്കടവ് ബ്ലോക്ക് ഓഫീസുമായോ അതാതു പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുമായോ നേരിട്ട് ബന്ധപ്പെടണം. വിശദ വിവരങ്ങൾക്ക് 9074454402, 9846577715

 

 

OTHER SECTIONS