പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ധനസഹായം

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ധനസഹായം (പടവുകള്‍ 2020-21) നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്ത വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍- എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം.

author-image
online desk
New Update

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള കോളജുകള്‍ എന്നിവയില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളില്‍ നവംബര്‍ 20 ന് വൈകുന്നേരം അഞ്ചിനു മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 0468 222413

Financial assistance for those studying in professional courses