കാല്പനിക യുഗത്തിലെ സ്‌നേഹഗായകന്‍

By anju.23 02 2019

imran-azhar

 

 

ലീഹണ്ട്, കീറ്റ്‌സ്, ഷെല്ലി തുടങ്ങിയ യുവകവികള്‍ ഫ്രഞ്ച് വിപ്ലവസിദ്ധാന്തത്തില്‍ ഉറച്ചു നിന്നവരാണ്. വിപ്ലവചിന്താഗതിക്കാരില്‍ അവസാനത്തെ ആളാണ് കീറ്റ്‌സ്. സമകാലികരായ ബൈറനില്‍ നിും ഷെല്ലിയില്‍ നിന്നും വളരെ അന്തരമുണ്ട് കീറ്റ്‌സിന്. കലയില്‍ മാത്രം ആനന്ദം കണ്ടെത്തിയ കീറ്റ്‌സ്, സൗന്ദര്യത്തിന്റെ മൂര്‍ത്തിയാണ് കവിത എന്നു വിശ്വസിച്ചു. എന്‍ഡിമിയനിലെ എന്ന തിംഗ് ഓഫ് ബ്യൂട്ടി ഇസ് എന്ന ജോയി ഫോര്‍ എവര്‍ (സൗന്ദര്യമുളള വസ്തു എന്നെന്നും ആനന്ദകരമാണ്) എന്ന പ്രസിദ്ധമായ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്.

 

വേള്‍ഡ്‌വര്‍ത്തിനും ഷെല്ലിക്കുമൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിലെ കാല്പനിക യുഗത്തിലെ കവിത്രയത്തിലൊരാളാണ് കീറ്റ്‌സ്. ഇംഗ്ലീഷ് കാല്പനികതയുടെ വളര്‍ച്ച പൂര്‍ണ്ണമാവുന്നത് കീറ്റ്‌സിന്റെ കവിതകളിലാണെ് പറയാം. വേഡ്‌സ്‌വര്‍ത്തും കോള്‍റിഡ്ജും ഇംഗ്ലീഷ് കാല്പനികാന്തരീക്ഷത്തില്‍ സുഗന്ധം പ്രസിരിപ്പിച്ചുനിന്ന കാലത്താണ് കീറ്റ്‌സ് കാവ്യരംഗത്തേക്ക് കടന്നു വന്നത്. സ്വാഭാവികമായും ഈ കവികള്‍ കീറ്റ്‌സിനെ ഗണ്യമായി സ്വാധീനിച്ചു. ഗ്രേറ്റ് സ്പിരിറ്റ്‌സ് നൗ ഓ എര്‍ത്ത് ആര്‍ സോജേണിംഗ് (മഹാത്മാക്കള്‍ ഭൂമിയില്‍ വന്നുപോകുന്നതായി) ഇവരുടെ പാരമ്പര്യത്തെ ഇദ്ദേഹം മുന്നോട്ടുകൊണ്ടു പോകുകയും ചെയ്തു. എന്‍ഡിമിയന്‍, ലാമിയ, ഹൈപ്പീരിയന്‍ എന്നീ ആദ്യകാലകവിതകളിലെ വിഷയം ക്ലാസ്സിക്കല്‍ സാഹിത്യത്തില്‍ നിന്നു സ്വീകരിച്ചതാണെങ്കിലും ദി ഈവ് ഓഫ് സെയിന്റ് ആഗ്നസ്, ഇസബല്ല, ലാബെല്‍ ഡെയിം സാന്‍സ് മേഴ്‌സി തുടങ്ങിയ പില്‍ക്കാല കവിതകളിലെ വിഷയം പൂര്‍ണ്ണമായും കാല്പനികമാണ്.

 

ഇരുപത്തിയഞ്ചു വര്‍ഷം മാത്രം ജീവിച്ചിരുന്ന വിശ്വകവി കീറ്റ്‌സിനെ ആദ്യകാലത്ത് നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ ഹെഡ്മാസ്റ്ററുടെ പുത്രനായ ചാള്‍സ് കൗഡന്‍ ക്ലാര്‍ക്കായിരുന്നു. തന്റെ സ്വന്തം കൃതികള്‍ വായിച്ചുകേള്‍പ്പിച്ചതും കവിതയെ പ്രണയിക്കുതെങ്ങനെയൈന്ന് വിശദീകരിച്ച് പഠിപ്പിച്ചും കീറ്റ്‌സിനെ അയാള്‍ പ്രോത്സാഹിപ്പിച്ചു. കീറ്റ്‌സിന്റെ ആദ്യകവിതയായ ഓ സോളിറ്റൂഡ് പ്രസിദ്ധീകരിച്ചുവന്ന ദിവസം ശുഭദിനമാണെന്ന് ആദ്യം പറഞ്ഞത് ക്ലാര്‍ക്കാണ്. ലീഹണ്ടു നടത്തിയിരുന്ന ദി എക്്‌സാമിനര്‍ എന്ന വാരിക പതിവായി വായിക്കാന്‍ ഇടയായതു കീറ്റ്‌സിന്റെ കാവ്യജീവിത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി.


ലായം സൂക്ഷിപ്പുകാരനായിരുന്ന തോമസ് കീറ്റ്‌സിന്റെയും ഫ്രാന്‍സെസ് ജെിംഗ്‌സ് കീറ്റ്‌സിന്റയും ആദ്യപുത്രനായി ജോ കീറ്റ്‌സ് (1795 - 1821) 1795 ഡിസംബര്‍ 31ന് ലണ്ടനിലെ ഫിന്‍സ്ബറിയില്‍ ജനിച്ചു. എന്‍ഫീല്‍ഡ് അക്കാദമിയിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂളില്‍ ലാറ്റിന്‍, ഫ്രഞ്ച്, ചരിത്രം എന്നീ വിഷയങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ അഭ്യസിച്ചു. 1804ല്‍ പിതാവ് കുതിരപ്പുറത്തു നിന്നു വീണുമരിച്ചു. മാതാവിന്റെ രണ്ടാം വിവാഹവും ബാലനായ കീറ്റ്‌സിനെ തളര്‍ത്തിയെങ്കിലും ഗുരുവിന്റെ മകനായ ചാള്‍സുമായുളള സൗഹൃദം ഏറെ ആശ്വാസം നല്‍കി. ഏഴുവര്‍ഷത്തെ ദുരിത ദാമ്പത്യത്തിനുശേഷം രോഗിയായി മടങ്ങിയെത്തിയ അമ്മയെ ജോ രാപകല്‍ ശുശ്രൂഷിച്ചു. എങ്കിലും ഏതാനും മസങ്ങള്‍ക്കുശേഷം അമ്മയും അന്ത്യശ്വാസം വലിച്ചു. 15 വയസ്സ് തികയും മുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസത്തോടു വിടപറഞ്ഞ കീറ്റ്‌സ് വൈദ്യശാസ്ത്രം പഠിക്കാന്‍ തോമസ് ഹാമണ്ട് എന്ന സര്‍ജന്റെയുടുത്തു പോയി പരിശീലനം നേടുകയും ഗയസ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ അഭ്യസിക്കുകയും ചെയ്തു.


സുഹൃത്തായ കൗഡന്‍ ക്ലാര്‍ക്കിന്റെ പക്കല്‍ നിന്ന് സ്‌പെന്‍സറിന്റെ ഫെയറിക്വീന്‍ എ റൊമന്റിക് കാവ്യം വായിക്കുവാന്‍ ഇടയായി. അതിലെ ഭൗതിക സൗന്ദര്യ വര്‍ണ്ണനകളുടെ മായികലോകത്ത് കീറ്റ്‌സിന്റെ മനസ്സ് കടിഞ്ഞാണില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ 1818ല്‍ വൈദ്യപഠനവും മതിയാക്കി മുഴുവന്‍ സമയവും വായനയിലേക്കു തിരിഞ്ഞു.
കീറ്റ്‌സിന്റെ ആദ്യത്തെ കാവ്യസമാഹാരം (ജീലാ)െ 1817ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1818ല്‍ ഫാനിബ്രാണിനെ കണ്ടെത്തിയ കീറ്റ്‌സ് അവരില്‍ അനുരക്തരായിത്തീര്‍ന്നെങ്കിലും അവരുടെ പ്രേമജീവിതം പരിസമാപ്തിയിലെത്തിയില്ല.

 

കീറ്റ്‌സിന്റെ നീണ്ടകവിതകളില്‍ ആദ്യത്തേതായ എന്‍ഡിമിയ (1818) ഗ്രീക്ക് ഐതീഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പോയംസ് (1817) : എന്‍ഡിമിയന്‍ : എ പോയറ്റിക്, റൊമാന്‍സ് (1818), ലാമിയ, ഇസബെല്ല, ദി ഈവ് ഓഫ് സെയ്ന്റ് ആഗ്നസ് ആന്റ് അദര്‍ പോയംസ് (1820) എന്നീ ഗ്രന്ഥങ്ങളിലാണ് കീറ്റ്‌സിന്റെ കവിതകള്‍ വെളിച്ചംകണ്ടത്. സ്ലീപ്പ് ആന്റ് പോയട്രി, എന്ന ഹിംറ്റു അപ്പോളോ, ഇമിറ്റെയ്ഷന്‍ ഓഫ് സ്‌പെന്‍സര്‍, ഐ സ്റ്റുഡ് റ്റിപ്‌റ്റോ എന്നിവ മികച്ച കവിതകളാണ്.
ഇറ്റാലിയന്‍ കവിയായ ബൊക്കാച്ചിയോവിന്റെ ഒരു കഥയെ അവലംബിച്ചെഴുതിയാണ് ഇസബെല്ല ഓര്‍ ദ പോര്‍ട്ട് ഓഫ് ബേസില്‍ (1818). മറ്റൊരു നീണ്ട കാവ്യമായ ഹൈപീരിയന്‍ 1818ല്‍ ആരംഭിച്ചെങ്കിലും അടുത്തകൊല്ലം അതുപേക്ഷിച്ചു. പൂര്‍ത്തിയാക്കാതെ വിട്ടുകളഞ്ഞെങ്കിലും മില്‍ട്ടന്റെ സ്വാധീനം കുറച്ചുകൊണ്ട്, ദ ഫാള്‍ ഓഫ് ഹൈപീരിയന്‍ എന്ന പേരില്‍ പുനസൃഷ്ടിച്ചു.

 

കീറ്റ്‌സിന്റെ മികച്ച കൃതികളിലൊന്നാണ് ലാമിയ. വിശുദ്ധ ആഗ്നസിന്റെ ദിനത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ കാമുകദര്‍ശനം ലഭിക്കുമെന്നു വിശ്വസിക്കുന്ന മാഡലിന്റെ മുമ്പില്‍ അപ്രതീക്ഷിതമായി കാമുകനായ ഫോര്‍ഫിറോ പ്രത്യക്ഷപ്പെടു ഹൃദയഹാരിയായ കഥ കാവ്യമാക്കിയ ദി ഈവ് ഓഫ് സെയിന്റ് ആഗ്നസ് ഹൃദയകാരിയാ പ്രേമകവിതയാണ്.ദി ഈസ് ഓഫ് സെയിന്റ് മാര്‍ക്ക്-ഉം അതേ വര്‍ഷം രചിക്കപ്പെട്ടതാണ്.

 

മദ്ധ്യകാലാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച നാടന്‍ കഥാഗാനമാണ് ലാ ബെല്‍ ഡെയ്ംസാന്‍സ് മേഴ്‌സി. 1819ല്‍ രചിച്ച ഈ മനോഹരകവിത കീറ്റ്‌സിന്റെ മരണശേഷം 1848ല്‍ മാത്രമാണ് പ്രകാശിതമായത്.് പ്രേമഭംഗജന്യമായ നൈരാശ്യം ഗ്രസിച്ചപ്പോഴാണ് ശരത്തിനോട് ( ഓഡ് ടു ഓട്ടം) എന്ന മനോഹരമായ കവിത ഇദ്ദേഹമെഴുതിയത്. ഇതിനിടയ്ക്ക് സാമ്പത്തികമായ ബുദ്ധിമുട്ട അനുഭവപ്പെട്ടു. ക്യാപ് ആന്റ് ബെല്‍സ് എന്ന ഗ്രന്ഥം രചിക്കുവാനും അങ്ങനെകുറെ പണമുണ്ടാക്കാനും ആഗ്രഹിച്ചു. പക്ഷെ, ഗ്രന്ഥരചന തുടരാന്‍ കഴിഞ്ഞില്ല. അര്‍ച്ചനാഗീതങ്ങളില്‍ മികച്ചുനില്‍ക്കുന്നത് നാലെണ്ണമാണ്. ഓഡ്ഓ മെലങ്കളി, ഓഡ് റ്റു എ നൈറ്റിങ്‌ഗേല്‍, ഓഡ് ഓ എ ഗ്രീഷ്യന്‍ ഏ, ഓഡ് റ്റു ഓട്ടം എന്നിവ. അദ്ദേഹത്തിന്റെ ആകെയുള്ള 61 ഗീതികകളില്‍ ഓ ഫസ്റ്റ് ലുക്കിങ് ഇന്റു ചാപ്‌സ് ഹോമര്‍. വെന്‍ ഐ ഹാവ് ഫിയേഴ്‌സ് ബ്രൈറ്റ്‌സ്‌റ്‌റാര്‍, വുഡ് എവേര്‍ തുടങ്ങി ഏതാനമെണ്ണം അങ്ങേയറ്റം പ്രശംസയര്‍ഹിക്കുന്നു. ദ കാവ്‌സ് ആന്റ് ബെല്‍സ് എന്ന യക്ഷിക്കഥ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

 

ക്ഷയരോഗം ബാധിച്ച് നിരാശനായ കവി തന്റെ കാമുകിക്ക് നിരന്തരം കത്തുകളയച്ചുകൊണ്ടിരുന്നു. കവിയുടെ മരണശേഷം 1878ല്‍ ഈ കത്തുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. നിരാശനും ദുഖിതനുമായിത്തീര്‍ന്ന കീറ്റ്‌സിന് സമാധാനവും ഏകാന്തതയും ലഭ്യമാക്കാന്‍ കാമുകി ഫാനി അദ്ദേഹത്തെ വൈറ്റ് ദ്വീപിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷെ, ആരോഗ്യനില മോശമായിക്കൊണ്ടേയിരുന്നു. ലണ്ടനില്‍ തിരിച്ചെത്തിയിട്ടും നിലമെച്ചപ്പെട്ടില്ല. ഒരിക്കല്‍ രക്തം ഛര്‍ദ്ദിച്ചപ്പോള്‍ സൂഹൃത്തിനെഴുതിയ കത്തില്‍ കവി ഇങ്ങനെ സൂചിപ്പിച്ചു. ''എനിക്കറിയാം ഇതെന്റെ ആസമരണത്തിന്റെ മണിമുഴക്കമാണെന്ന്''. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ച് കീറ്റ്‌സ് 1820 സെപ്റ്റംബറില്‍ ഇറ്റലിയിലേയ്ക്ക് കപ്പല്‍ കയറി. ചിത്രകാരനും സുഹൃത്തുമായ ജോസഫ് സെവോണുമൊത്ത് ഇദ്ദേഹം നവംബര്‍ മദ്ധ്യത്തോടെ റോമില്‍ എത്തി. 1821 ഫെബ്രുവരി 23ന് കീറ്റ്‌സ് സെവോണിന്റെ മടിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അവിടുത്തെ ഒരു പ്രോസ്റ്റന്റ് സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. കവിയുടെ ആഗ്രഹപ്രകാരം, നാമാങ്കിതമല്ലാത്ത ആ കല്ലറയില്‍ ഇങ്ങനെ ആലേഖനം ചെയ്തു. ഹിയര്‍ ലൈസ് വ ഹൂസ് നെയിം ഈസ് റിട്ടണ്‍ ഇന്‍ വാട്ടര്‍.

OTHER SECTIONS