കെഎഎസ് ആദ്യബാച്ച് പരീക്ഷ ഇന്ന്

By online desk.22 02 2020

imran-azhar


 

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തസ്തികയുടെ ആദ്യ ബാച്ചിന്റെ പ്രാഥമിക എഴുത്തുപരീക്ഷ ഇനന്നു നടക്കും. ആദ്യ പേപ്പര്‍ രാവിലെ പത്തിനും രണ്ടാം പേപ്പര്‍ പകല്‍ 1.30നും ആരംഭിക്കും. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രമാണുള്ളത്. 3,84,661 ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

 

ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.45ന് പരീക്ഷാകേന്ദ്രത്തിലെത്തണം. രണ്ടാം പരീക്ഷയ്ക്ക് 1.15ന് ഹാളില്‍ കയറണം. പത്തിനും 1.30 നുമുള്ള ബെല്ലിനുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാഹാളില്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പേന എന്നിവ മാത്രമേ അനുവദിക്കൂ. മൊബൈല്‍ ഫോണ്‍, വാച്ച്, പേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ക്ലോക്ക് റൂമില്‍ സൂക്ഷിക്കാം.

 

 

 

 

OTHER SECTIONS