കേരള എന്‍ട്രന്‍സ് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് ഈ മാസം 25 ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

author-image
online desk
New Update
കേരള എന്‍ട്രന്‍സ് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് ഈ മാസം 25 ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

www.cee.kerala.gov.in

എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭിക്കും.

എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകള്‍ക്കു മാത്രമാണ് കേരള എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം. ഇതിനുള്ള പരീക്ഷ ഏപ്രില്‍ 20 നും 21 നും നടത്തും. ബിഫാം പ്രവേശനത്തിന് എന്‍ജിനിയറിംഗ് എന്‍ട്രന്‍സിലെ ഒന്നാംപേപ്പര്‍ (ഫിസിക്സും കെമിസ്ട്രിയും) മാത്രം എഴുതിയാല്‍ മതി. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ (അഗ്രികള്‍ചര്‍,ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്) കോഴ്സുകളിലെ പ്രവേശനം നീറ്റ് റാങ്ക് പരിഗണിച്ചാണ്. ആര്‍ക്കിടെക്ചര്‍ പ്രവേശനം ദേശീയതലത്തിലെ നാറ്റ യോഗ്യത പ്രകാരവുമാണ്.

അപേക്ഷിക്കേണ്ട രീതി

വിദ്യാര്‍ത്ഥിയുടെ ഫോട്ടാ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും അടക്കമാണ് അപേക്ഷിക്കേണ്ടത്. ഇവ ഈ മാസം 25നകം അപ്ലോഡ് ചെയ്യണം. മറ്റ് രേഖകള്‍ 29 ന് വൈകിട്ട് അഞ്ചിനകം അപ്ലോഡ് ചെയ്താല്‍ മതി.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471 2525300 (രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ)

സിറ്റിസണ്‍സ് കോള്‍ സെന്റര്‍: 155300, 0471 2335523 (ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും)

Kerala entrance