പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമർത്ഥരായ പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നത് ലക്ഷ്യംവെച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിജയഭേരി പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതി മുഖേന യോഗ്യത പരീക്ഷയിൽ 50 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രെഫഷണൽ ഗവേഷണ കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു.

author-image
online desk
New Update

അപേക്ഷകർ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും, സർക്കാരിൽ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുളളവരുമായിരിക്കണം. അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയിൽ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും (പട്ടികജാതി വികസന ഓഫീസർ) ഗ്രാമപഞ്ചായത്തിൽ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 28-ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484-2422256.
 
Meritorious Scholarship Scheme for Scheduled Caste Students Application invited