കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനം ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതിയ്യതി 24 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനത്തിനായയുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതിയ്യതി ഈ മാസം 24 വരെ നീട്ടി.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടക്കുന്നതിനും വൈകീട്ട് അഞ്ചു മണിവരെ സൗകാര്യമുണ്ടാവും. വെബ്‌സൈറ്റ്: www.cuonline.ac.in/ug. ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 5737 പേര്‍ക്ക് അപേക്ഷാസമര്‍പ്പണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ബാക്കിയുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എന്നിവയൊഴികെ എല്ലാവിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യവും രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

author-image
online desk
New Update
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനം ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതിയ്യതി 24 വരെ നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനത്തിനായയുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതിയ്യതി ഈ മാസം 24 വരെ നീട്ടി.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടക്കുന്നതിനും വൈകീട്ട് അഞ്ചു മണിവരെ സൗകാര്യമുണ്ടാവും. വെബ്‌സൈറ്റ്: www.cuonline.ac.in/ug.

ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 5737 പേര്‍ക്ക് അപേക്ഷാസമര്‍പ്പണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ബാക്കിയുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എന്നിവയൊഴികെ എല്ലാവിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യവും രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

calicut university