സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനെന്ന വാർത്ത വ്യാജമെന്ന് ബോർഡ്

By online desk .09 07 2020

imran-azhar

 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനെന്ന വാർത്ത വ്യാജമെന്ന് ബോർഡ്. ജൂലൈ മാസം 11ന് 12-ാം ക്ലാസിലെ പ്രഖ്യാപനമുണ്ടാവും എന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോർട്ട് കൂടാതെ ജൂലായ് 13 നു പത്താം ക്ലാസിലെ റിസൾട്ട് പ്രഖ്യാപിക്കുമെന്നും വാർത്തകളുണ്ടായിരുന്നു എന്നാൽ ഈ വാർത്തകൾ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നിരസിക്കുകയായിരുന്നു 
വൈറസ് വ്യാപനം മൂലം പൂർത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാർക്കുകൾ നേരത്തെ പുറത്തുവന്ന മാർഗനിർദേശങ്ങളനുസരിച്ചാവും ഫലം പ്രഖ്യാപിക്കുക 

OTHER SECTIONS