സിവിൽ സർവീസ് പ്രഥമികപരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി ; ഒക്ടോബർ നാലിന്

സിവിൽ സർവീസ് പ്രഥമികപരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി പരീക്ഷ ഒക്ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി കോട്ടയം, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായി നടക്കും. കേരളത്തിൽ നിന്ന് 30,000-ത്തോളം അപേക്ഷകരാണുള്ളത്. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനായി വിശദമായ മാർഗ രേഖ പുറപ്പെടുവിച്ചു.

author-image
online desk
New Update
സിവിൽ സർവീസ് പ്രഥമികപരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി ; ഒക്ടോബർ നാലിന്

തിരുവനന്തപുരം: സിവിൽ സർവീസ് പ്രഥമികപരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി പരീക്ഷ ഒക്ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി കോട്ടയം, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായി നടക്കും. കേരളത്തിൽ നിന്ന് 30,000-ത്തോളം അപേക്ഷകരാണുള്ളത്. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനായി വിശദമായ മാർഗ രേഖ പുറപ്പെടുവിച്ചു.

വിദ്യാർത്ഥികൾക്കും പരീക്ഷ നടത്തിപ്പിനുള്ള ജീവനക്കർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷ കേന്ദ്രത്തിലേക്ക് യാത്രചെയ്യാം. കണ്ടൈൻമെന്റ് സോണിലുള്ളവർക്കും യാത്രചെയ്യാവുന്നതാണ് . കെ.എസ്.ആർ.ടി.സി., കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഇതിനായി സർവീസ് ആരംഭിക്കും. മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് തുടങ്ങിയവ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷയ്ക്ക് ഒരുമണിക്കൂർമുമ്പുമുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കും. പരീക്ഷാർഥിക്ക് പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ അവർക്കായി പ്രത്യേകമുറി അനുവദിക്കും.

civil service exam