ജ്ഞാനപീഠം കയറിയ ആദ്യ മലയാളി

By online desk.02 02 2019

imran-azharഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ അവാര്‍ഡ് മലയാളമണ്ണിലേയ്ക്ക് എത്തിക്കുക വഴി നമ്മെ അനുഗ്രഹിച്ച മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ഏര്‍പ്പെടുത്തിയത് 1965ലാണ്. അദ്ദേഹത്തിന്റെ ഓടക്കുഴല്‍ എന്ന കവിതാ സമാഹാരമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. ജി എ ഏകാക്ഷരം കൊണ്ട് മലയാളികള്‍ സാദരം വിളിക്കുന്ന ശങ്കരക്കുറുപ്പ് ആ സമ്മാനത്തുകകൊണ്ട് മലായാളത്തില്‍ ഏര്‍പ്പെടുത്തിയതാണ് ഓടക്കുഴല്‍ അവാര്‍ഡ്. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിഞ്ഞ ഇന്ന് 41 വര്‍ഷം പിന്നിട്ടു .

കവിത നിറഞ്ഞ ബാല്യം
എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത് നായത്തോട് ഗ്രാമത്തില്‍ 1901 ജൂൺ 3ന് നെല്ലിക്കാപ്പള്ളി ശങ്കര വാര്യരുടെയും ലക്ഷ്മിക്കുട്ടി യമ്മയുടെയും മകനായാണ് ശങ്കരക്കുറുപ്പ് ജനിച്ചത്. അമ്മാവന്‍ ഗോവിന്ദക്കുറുപ്പായിരുന്നു ജിയുടെ ആദ്യ ഗുരു. ജി എന്ന തൂലികാനാമം തന്നെ അമ്മാവന്റെ പേരിന്റെ ആദ്യാക്ഷരമാണ്. അമ്മാവന്‍ തന്നെയാണ് കൊച്ചുശങ്കരനെ സംസ്‌കൃതത്തിലെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ശ്രീരാമോദത്തം, രഘുവംശം എന്നിവ പഠിച്ചുകഴിഞ്ഞതോടെ ശങ്കരന്‍ നായത്തോട് പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ന്നു .
നാലാം വയസ്സില്‍ ആദ്യമായി ശങ്കരന്‍ ഒരു കുഞ്ഞിക്കവിത എഴുതി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്ത തൃപ്പൂണിത്തുറയില്‍ നടന്ന സാഹിത്യസദസ്സിലും കൊച്ചിയിലെ സാഹിത്യസമാജത്തിലും അദ്ദേഹം പങ്കെടുത്തു. മടക്കയാത്രയില്‍ ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരുവിനെ നേരില്‍ കാണാന്‍ കഴിഞ്ഞത് ജിയുടെ മനസ്സിലെ മങ്ങാത്ത സ്മരണയായി. വെര്‍ണാക്കുലര്‍ പരീക്ഷ പാസ്സായശേഷം പതിനേഴാമത്തെ വയസ്സില്‍ ജി കൊറ്റാമത്ത് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു . ഇവിടെ ജോലിചെയ്യുമ്പോള്‍ ''ജി'' യുടെ പ്രശസ്തമായ ആ നാലുവരി കവിത വിടര്‍ന്നു . മഴവില്ലുകണ്ട ഹര്‍ഷോന്മാദത്തില്‍ വിശാലമായ പ്രകൃതിയുടെ പ്രകൃതിയ്ക്കു മുന്നില്‍ കൂപ്പുകൈയോടെ ആരാധനാ ഭാവത്തില്‍ കവി നില്‍ക്കുതാണ് ആ വരികള്‍. കവിക്ക് മുന്‍പില്‍ ഒരു കാമുകിയായി മാറിയ പ്രകൃതിയെ അതി മനോഹരമായി ചിത്രീകരിക്കുന്നു .

എഴുത്തിന്റെ ലേകത്തേയ്ക്ക്

ചെറുപ്പത്തിലെ ജി കവിതയെഴുതിത്തുടങ്ങി. പാടുന്ന കല്ലുകള്‍, അഴിമുഖത്ത്, കരുണന്‍ എന്നി കവിതകള്‍ എന്നിവര്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കാലത്ത് എഴുതിയവയാണ്. പലതും ആത്മപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തി. ഇക്കാലത്തെഴുതിയ കര്‍ണന്‍ എന്ന കവിത കവനകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ ജോലിയില്‍ നിന്ന് അദ്ദേഹത്തിന് സ്ഥലം മാറ്റമായപ്പോള്‍ ജോലി രാജി വച്ചു. സി. എസ്. നായരുടെ അടുത്തു വന്ന് വീണ്ടും സംസ്‌കൃതം പഠിച്ചു. പിന്നിട് അദ്ദേഹം തിരുവില്വാമല ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി നിയമിതനായി. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി പഠിപ്പിക്കുതോടൊപ്പം ഇംഗ്ലീഷ് പഠനവും തുടര്‍ന്നു . ഷെല്ലി, കീറ്റ്‌സ്, ബ്രൗണിംഗ്, ടാഗോര്‍ എിവരുടെ കവിതകളിലൂടെ പര്യടനം നടത്തി.

1937ല്‍ ശങ്കരക്കുറുപ്പ് എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. ഓടക്കുഴല്‍, അന്തര്‍ദാഹം, സൂര്യകാന്തി, നിമിഷം, പഥികന്റെ പാട്ട് , പെരുന്തച്ചന്‍ തുടങ്ങിയ ശങ്കരക്കുറുപ്പിന്റെ മികച്ച കവിതകളെല്ലാം ഇക്കാലത്താണ് പുറത്തുവന്നത്. 1956ല്‍ അദ്ദേഹം മഹാരാജാസില്‍ നിന്ന് വിരമിച്ചു. ജിയുടെ ആദ്യകാല കവിതകളുടെ സമാഹാരം സാഹിത്യകൗതുകം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

ചങ്ങമ്പുഴയെ വലിയ നക്ഷത്രത്തിന്റെ ആകര്‍ഷകവലയത്തില്‍ മലയാളകവിതകള്‍ അകപ്പെട്ടു പോയ കാലത്ത് അഭിരുചിപരിഷ്‌കരണം എന്ന ചരിത്രപരമായദൗത്യം ഏറ്റെടുത്ത് വൈലോപ്പിള്ളിയോടും ഇടശ്ശേരിയോടും എന്‍. വി. കൃഷ്ണവാരിയരോടുമൊന്നി ച്ച് ജിയും കാവ്യലോകത്ത് സജീവസാിധ്യം അറിയിച്ചു. ഇവര്‍ തുറന്ന് ' നാലു വ്യത്യസ്ത വഴികളിലൂടെയാണ് പിന്നിട് മലയാള കാവ്യസുന്ദരി സഞ്ചരിച്ചത്. മലയാളത്തില്‍ മിസ്റ്റിസിസവും സിംബോളിസവും അവതരിപ്പിച്ചത് ജി ശങ്കരക്കുറുപ്പാണ്. ചിലപ്പോള്‍ സിംബോളിക് കവിയായും മറ്റുചിലപ്പോള്‍ മിസ്റ്റിക് കവിയായും ജിയെ ആസ്വാദകലോകം വാഴ്ത്തി. സൂര്യകാന്തിയും സാഗരഗീതവും നിമിഷവും ആസ്വാദകലോകം ആവോളം അനുഭവവേദ്യമാക്കുകയും ചെയ്തു. ഭാരതത്തിലെ എക്കാലത്തെയും വലിയ മിസ്റ്റിക് കവി രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി പുതിയൊരു കാവ്യസംസ്‌കാരത്തിന് ജി തുടക്കമിട്ടു .

കവി എന്നതിലുപരി നാടകകൃത്ത്, നിരൂപകന്‍, പ്രഭാഷകന്‍, വ്യാകരണപണ്ഡിതന്‍, ഗദ്യകാരന്‍, ജീവചരിത്രകാരന്‍ എിങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ ജി. ശങ്കരക്കുറുപ്പ് നിപുണത തെളിയിച്ചിട്ടുണ്ട്. ആഖ്യാനാത്മക കവിതയുടെ രചനാ സമ്പ്രദായത്തിന് കരുത്തു പകരാനും ജി.യ്ക്ക് കഴിഞ്ഞു. ഈയൊരു കാവ്യസംസ്‌ക്കാരത്തില്‍ നിാണ് പെരുന്തച്ചനും ചന്ദനക്ക'ിലും പിറത്. തച്ചന് മലയാള കവിതയില്‍ മൂന്ന് കരുത്തുറ്റ പുനരാഖ്യാനങ്ങളുണ്ടായി. 1955ല്‍ പുറത്തുവ ജി.യുടെ പെരുന്തച്ചനായിരുന്നു അവയില്‍ ആദ്യത്തേത്. വൈലോപ്പിളളിയുടെ തച്ചന്റെ മകന്‍ പിന്നാ ലെ വന്നു . ഒടുവില്‍ ജയലക്ഷ്മിയുട തച്ചന്റെ മകളും. ഈ മൂന്ന് കവിതകളും മൂന്ന് തരത്തില്‍ മികച്ചവയെങ്കിലും കൂന്നത്തില്‍ ജി യുടെ പെരുന്തച്ചന് ഒരഗ്രഗാമിയുടെ സ്ഥാനമുണ്ട്.

ബഹുമതികളുടെ അവാര്‍ഡുകളും

ജ്ഞാനപീഠത്തിന് പുറമെ ജി. ശങ്കരക്കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സാഹിത്യ പരിഷത്ത് മാസികയുടെ പത്രാധിപരായിരുന്ന ജി കേന്ദ്രസാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മഭൂഷ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൊച്ചിരാജാവ് കവിതിലകന്‍ എന്ന സ്ഥാനവും തൃപ്പൂണിത്തുറ ശാസ്ത്രസദസ്സ് സാഹിത്യ നിപുണനന്‍ എന്ന പദവിയും നല്‍കി ആദരിച്ചു. സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചി'ട്ടുണ്ട്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രൊഡ്യൂസറായിരുന്നു .

ശങ്കരക്കുറുപ്പിന്റെ കൃതികള്‍:
കവിതാ സമാഹാരങ്ങള്‍ - സൂര്യകാന്തി, മേഘഗീതം, പുഷ്പഗീതം, നിമിഷം, വനഗായകന്‍, പൂജാപുഷ്പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട് , അന്തര്‍ദാഹം, വെളളില്‍പ്പറവകള്‍, വിശ്വദര്‍ശനം, ജീവനസംഗീതം, മധുരം സൗമ്യം ദീപ്തം, എന്റെ വേളി, പാഥേയം, മൂരുവിയും ഒരു പുഴയും, പെരുന്തച്ചന്‍.
കുട്ടി കള്‍ക്കു വേണ്ടി എഴുതിയവ: ഇളം ചുണ്ടുകള്‍, ഓലപ്പീപ്പി, രാധാമണി, രാജനന്ദിനി, ഹരിശ്ചന്ദ്രന്‍, വിവര്‍ത്തനങ്ങള്‍: ടാഗോറിന്റെ ഗീതാജ്ഞലിക്കു പുറമെ ഒമര്‍ ഖയ്യാമിന്റെ റൂബയാത്ത് (വിലാസലഹരി) മേഘദൂതം (മേഘച്ഛായ).
ഗദ്യസമാഹാരങ്ങള്‍: ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ലേഖനമാല.
ഡയറിക്കുറിപ്പുകളും ആത്മകഥാപരവുമായ ലേഖനങ്ങളും ചേര്‍ കൃതി: നോട്ടുബുക്ക്, കവി പ്രശാന്തതയില്‍ അനുസ്മരിച്ച സ്വന്തം ജീവിതം ''ഓര്‍മ്മയുടെ ഓളങ്ങളില്‍'' മലയാള ആത്മകഥാ ചരിത്രത്തിലെ വേറി'വായനാനുഭവം തരുന്നു .

ജീവിതരേഖ
1901 ജൂ 3ന് കാലടി നായത്തോട് ഗ്രാമത്തില്‍ ജനനം. 17-ാം വയസ്സില്‍ കൊറ്റാമത്ത് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍. 1921ല്‍ തിരുവില്വാമല ഹൈസ്‌ക്കൂളില്‍ മലയാളം അദ്ധ്യാപകനായി. 1931ല്‍ തിരുവഞ്ചിക്കുളത്ത് (ഇപ്പോള്‍ തമിഴ്‌നാട് പ്രദേശം) പുറത്തു വീട്ടി ലെ ഭദ്രാമ്മയെ വിവാഹം കഴിച്ചു. 1937 മുതല്‍ 1956 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകന്‍. തുടര്‍് തിരുവനന്തപുരം ആകാശവാണിയില്‍ സ്‌പോക്ക വേര്‍ഡ് പ്രൊഡ്യൂസര്‍. 1965 ഓടക്കുഴല്‍ എ കൃതിക്ക് ജ്ഞാനപീഠം പുരസ്‌ക്കാരം. 1968 മുതല്‍ 1972 വരെ രാജ്യസഭാംഗമായിരുന്നു . 1968ല്‍ രാജ്യം പത്മഭൂഷ നല്‍കി ആദരിച്ചു. കവിയായും നാടകകൃത്തായും അദ്ധ്യാപകനായും ജീവിതത്തില്‍ പകര്‍ത്താൻ നടത്തിയ ജി 1973 ഫെബ്രുവരി 2ന് തന്റെ വേഷങ്ങളെല്ലാം അഴിച്ചുവച്ച് ഈ ലോകത്തോട് വിടചൊല്ലി.

OTHER SECTIONS