ആവര്‍ത്തനപട്ടികയുടെ പിതാവ്

രസതന്ത്ര ശാഖയ്ക്ക് പ്രകൃതി നിയമത്തിന്റെ അടുക്കും ചിട്ടയും പകര്‍ന്ന് മാന്ത്രികനാണ് മെന്‍ഡലയേവ്. ആവര്‍ത്തന പട്ടികയെ വിസ്മയ ക്രമീകരണത്തിലൂടെ അദ്ദേഹം അുവരെ അറിയപ്പെട്ട രാസമൂലകങ്ങളെ ചിട്ട പ്പെടുത്തി. ഭാവിയില്‍ കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങള്‍ ആവര്‍ത്തനപ്പട്ടിക വച്ച് അദ്ദേഹം പ്രവചിച്ചു.

author-image
online desk
New Update
ആവര്‍ത്തനപട്ടികയുടെ പിതാവ്

 രസതന്ത്ര ശാഖയ്ക്ക് പ്രകൃതി നിയമത്തിന്റെ അടുക്കും ചിട്ടയും പകര്‍ന്ന് മാന്ത്രികനാണ് മെന്‍ഡലയേവ്. ആവര്‍ത്തന പട്ടികയെ വിസ്മയ ക്രമീകരണത്തിലൂടെ അദ്ദേഹം അുവരെ അറിയപ്പെട്ട രാസമൂലകങ്ങളെ ചിട്ട പ്പെടുത്തി. ഭാവിയില്‍ കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങള്‍ ആവര്‍ത്തനപ്പട്ടിക വച്ച് അദ്ദേഹം പ്രവചിച്ചു. അവയുടെ ഗുണവിശേഷങ്ങള്‍ വരെ വിശദീകരിച്ചു. പട്ടികയ്ക്ക് സംഭാവനകള്‍ നല്‍കിയ മറ്റ് ശാസ്ത്രജ്ഞന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ലാത്ത മൂലകങ്ങളുടെ സവിശേഷതകള്‍ പോലും കൃത്യമായി പ്രസ്താവിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു . 1869 മാര്‍ച്ച് 6നായിരുന്നു മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്.

രസതന്ത്രം അതിദ്രുതം വളരു കാലമായിരുന്നു അത്. പുതിയ പുതിയ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നു . അവയുടെ ഗുണവിശേഷങ്ങള്‍ വെളിപ്പെട്ടു വരുന്നു . ഇതോടെ രസതന്ത്രശാസ്ത്രജ്ഞരുടെ ആശയക്കുഴപ്പവും വര്‍ദ്ധിച്ചു. ഇവയെ എങ്ങനെ ക്രോഡീകരിക്കും. ഇവയുടെ സ്വഭാവങ്ങളിലെ വൈവിധ്യത്തിനും സമാനതകള്‍ക്കും എങ്ങനെ വിശദീകരണം നല്‍കും. ഈ പ്രശ്‌നത്തിനുള്ള ഉത്തരമായിരുന്നു മെന്‍ഡലയേവിന്റെ ആവര്‍ത്തനപ്പട്ടിക. 63 മൂലകങ്ങള്‍ മാത്രമാണ് മെന്‍ഡലയേവിന്റെ കാലത്ത് അറിയപ്പെട്ടിരുന്നത്.

മൂലകങ്ങളുടെ പ്രവര്‍ത്തന സ്വഭാവങ്ങളുടെ സമാനതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം അവയുടെ പട്ടിക തയ്യാറാക്കി. ചിലത് ഇവിടെ കുറിക്കാം. (1) സോഡിയവും ലിഥിയവും (2) കാത്സ്യവും മഗ്നീഷ്യവും (3) ഫോസ്ഫറസും സിലിക്കണും തുടങ്ങിയവ. ഈ പട്ടികയില്‍ ആറ്റോമിക് ഭാരങ്ങളുടെ വ്യത്യാസം പ്രത്യേകം അനുപാതങ്ങളിലാകുമെന്ന് അദ്ദേഹം കണ്ടെത്തി. ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങളുടെ ആറ്റോമിക ഭാരത്തിന്റെ ക്രമത്തിലായിരുന്നു മൂലകങ്ങളെ വിന്യസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മിക്ക പരീക്ഷണങ്ങളും രസതന്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു . മെന്‍ഡലയേവിന്റെ പ്രധാനപ്പെട്ട ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച ഗ്രന്ഥമാണ് ദ പ്രിന്‍സിപ്പിള്‍സ് ഓഫ് കെമിസ്ട്രി.

1815ല്‍ വില്യം ഫ്രൗട്ട് എന്ന ശാസ്ത്രജ്ഞനും തുടര്‍് 1866ല്‍ ജോ ന്യൂലാന്റ് എന്ന ബ്രിട്ടീഷ് ഭിഷഗ്വരനും മൂലകങ്ങളെ ഒരു ടൈപ്പ്‌റൈറ്റര്‍ കീബോര്‍ഡിലെപോലെ തരം തിരിക്കാമെന്ന് അഭിപ്രായപ്പെട്ടു . ഒരിക്കല്‍ സൂര്യഗ്രഹണത്തിന്റെ ഫോട്ടോയെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. നല്ല ഫോട്ടോയെടുക്കാന്‍ ബലൂണില്‍ കയറി ഉയരുകയാണ് നല്ലതെുറപ്പിച്ചു. മുമ്പൊരിക്കലും ബലൂൺ യാത്ര നടത്തിയിട്ടില്ലാത്ത അദ്ദേഹം സ്വയമൊരു ബലൂണില്‍ കയറി പറന്ന് ചെന്ന് ചിത്രമെടുത്ത് തിരിച്ചെത്തി. മൂലകങ്ങളെ ക്രമീകരിക്കാന്‍ അണുഭാരം മാനദണ്ഡമാക്കുന്നതാണ് ഏറ്റവും നല്ലതെന്ന് മെന്‍ഡലിയേവ് മനസ്സിലാക്കി. അണുഭാരം അടിസ്ഥാനമാക്കി ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചപ്പോള്‍ ഒരു പ്രതേ്യകത തെളിഞ്ഞു വന്നു . നിശ്ചിത എണ്ണം പിന്നിടുമ്പോള്‍ മൂലകങ്ങളുടെ ചില ഗുണവിശേഷണങ്ങള്‍ ക്രമമായി ആവര്‍ത്തിക്കപ്പെടുന്നു .

അണുഭാരക്രമത്തില്‍ ഇടത്തുനിന്ന് വലത്തോട്ട് അദ്ദേഹം മൂലകങ്ങളെ ക്രമീകരിച്ചു. സമാനഗുണങ്ങളുളളവ ഒന്നി നു താഴെ മറ്റൊന്ന് എന്ന ക്രമത്തില്‍ അടുക്കി അങ്ങനെ ആവര്‍ത്തനപ്പട്ടികയിലെ ആദ്യനിലയില്‍ രണ്ടു മൂലകങ്ങള്‍ മാത്രമായി. ഹൈഡ്രജനും ഹീലിയവും. രണ്ട്, മൂന്ന് നിലകളില്‍ എട്ടെണ്ണം വീതം. നാല്, അഞ്ച് നിലകളില്‍ 18 എണ്ണം. ആറ്, ഏഴ് നിലകളില്‍ 32. ഇങ്ങനെയടുക്കുമ്പോള്‍ ഇടയ്ക്ക് ചില കളളികള്‍ ഒഴിഞ്ഞു കിടന്നു . ഇവിടെയാണ് അദ്ദേഹം ധീരമായ ഒരു പ്രവചനം നടത്തിയത്. ഇവ കണ്ടുപിടിക്കപ്പെടാനുളള മൂലകങ്ങളാണെ് അദ്ദേഹം പ്രഖ്യാപിച്ചു. പട്ടികയില്‍ ഒഴിവുളള സ്ഥാനങ്ങളില്‍ വരാവുന്ന മൂലകങ്ങള്‍ കണ്ടെത്താനുളള ഗവേഷണമാണ് പിന്നിട് നടന്നത്. അലൂമിനിയത്തിന് തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന കളത്തിലുളള മൂലകത്തെ അദ്ദേഹം അലൂമിനിയം കഴിഞ്ഞുവരുന്നത് എന്ന അര്‍ത്ഥത്തില്‍ ഏകാ-അലുമിനിയം എന്നു വിളിച്ചു. 1875-ല്‍ ബോയ്‌സ് ബ്രാന്‍ഡന്‍ ഗാലിയം എന്ന ഈ മൂലകം കണ്ടെത്തി.

ഗാള്‍ എന്ന സ്ഥലത്തിന്റെ ഓര്‍മ്മയ്ക്കാണ് ഈ പേര് നല്‍കപ്പെട്ടത്. ബോറോ കഴിഞ്ഞുവരുന്ന കളത്തില്‍ ഏകാ-ബോറോ കണ്ടുപിടിക്കാനുണ്ടെന്ന് മെന്‍ഡലയേവ് പറഞ്ഞു. 1879ല്‍ സ്‌കാന്റിനേവിയക്കാരന്‍ നില്‍സ സ്‌കാന്‍ഡിയം എന്ന മൂലകം കണ്ടുപിടിക്കപ്പെട്ടു . ഏകാ-സിലിക്ക ജര്‍മ്മേനിയം എന്ന മൂലകമാണെന്ന് 1885ല്‍ വ്യക്തമാക്കി. അലസവാതകങ്ങളായ ഹീലിയം, നിയോ, ആര്‍ഗോ, ക്രിപ്റ്റ തുടങ്ങിയവും പട്ടികയിലെ സ്ഥാനം പിടിച്ചു. 1912ല്‍ മോസ്‌ലി എന്ന ഇംഗ്ലീഷുകാരന്‍ മൂലകങ്ങളുടെ അറ്റോമിക് നമ്പരുകളുടെ അടിസ്ഥാനത്തില്‍ അവയെ തരംതിരിക്കുകയുണ്ടായി.

ആവര്‍ത്തനപ്പട്ടി ക പുറത്തുവന്നയുടന്‍ ആരുമതിന് വലിയ പ്രാധാന്യം കല്പിച്ചില്ല. എന്നാല്‍ മെന്‍ഡലയേവ് പ്രവചിച്ചതു പോലെ പുതിയ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പൈട്ടപ്പോള്‍ മെന്‍ഡലയേവ് ശാസ്ത്രലോകത്ത് പ്രശസ്തിയുടെ കൊടുമുടിയിലെത്തി. റഷ്യന്‍ ഭാഷയില്‍ എഴുതിയ പ്രബന്ധങ്ങളുടെ തര്‍ജ്ജമകള്‍ ഇറങ്ങിയതോടെ അദ്ദേഹം ലോക പ്രശസ്തനായി. റഷ്യയ്ക്ക് പുറത്ത് അറിയപ്പെടുന്ന ആദ്യ റഷ്യന്‍ ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. വിവിധ വിഷയങ്ങളെപ്പറ്റി 262 പ്രബന്ധങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു . അദ്ദേഹത്തിന്റെ ശാസ്ത്ര സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയില്‍ നി് ഡേവിമെഡലും കോപ്ലേ മെഡലും ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും കിട്ടിയെങ്കിലും ഈ അതുല്യ ശാസ്ത്രപ്രതിഭയ്ക്ക് നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചില്ല. 1906ല്‍ പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ടെങ്കിലും ഒരു വോട്ടി ന് തളളപ്പെട്ടു .

ജീവിതരേഖ: സൈബീരിയയിലെ തൊബോള്‍സ്‌കില്‍ 1834 ഫെബ്രുവരി 8ന് പതിനാലംഗ കുടുംബത്തില്‍ ഏറ്റവും ഇളയവനായി ഡിമിട്രി ഇവാനോവിച്ച് മെന്‍ഡലയേവ് ജനിച്ചു. പിതാവ് ഹൈസ്‌ക്കൂളിന്റെ ഡറയക്ടറായിരുന്നു . മാതാവ് മരിയ മെന്‍ഡലയേവ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവ് ഡിമിട്രിയെ സര്‍വ്വകലാശാലയില്‍ ചേര്‍ക്കാന്‍ വേണ്ടി മോസ്‌കോയിലേക്ക് പോയി. അവിടെ പ്രവേശനം കിട്ടാത്തതുകൊണ്ട് അമ്മയും മകനും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കു തിരിച്ചു. അവിടെ പ്രവേശനം ലഭിച്ച ഡിമിട്രി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നി വിഷയങ്ങള്‍ പഠിച്ച് ബിരുദത്തില്‍ ഓമനായി ജയിച്ചു. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ രോഗം പിടിപെട്ടു . അവിടത്തെ ഈര്‍പ്പമുളള അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമായിരുന്നു .

അതിനാല്‍ അദ്ദേഹം ക്രീമിയയിലേക്ക് പോയി. അവിടത്തെ അദ്ധ്യപക പരിശീലന കേന്ദ്രത്തില്‍ അദ്ദേഹത്തിന് അദ്ധ്യാപക ജോലി കിട്ടി . എന്നാല്‍ ക്രീമിയന്‍ യുദ്ധം തുടങ്ങിയപ്പോള്‍ സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്ഗിലേക്ക് മടങ്ങി. റഷ്യയില്‍ അക്കാലത്ത് ശാസ്ത്രത്തില്‍ ഉപരിപഠനത്തിനുളള സൗകര്യങ്ങള്‍ പരിമിതമായിരുന്നു . അതിനാല്‍ ഡിമിട്രി ഫ്രാന്‍സിലും ജര്‍മ്മനിയിലും പോയി ഉപരിപഠനം നടത്തി. സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ തിരിച്ചെത്തിയ ഡിമിട്രി ഓര്‍ഗാനിക് സംയുക്തങ്ങളെപ്പറ്റി ഗ്രന്ഥം രചിച്ചു. 31-ാമത്തെ വയസ്സില്‍ ഗവേഷണ ബിരുദവും നേടി. 1866ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പൈട്ടു . മൂലകങ്ങളെ യുക്തി ഭദ്രമായി തരംതിരിക്കാനുളള ശ്രമത്തിലേര്‍പ്പെട്ടു . 1869 മാര്‍ച്ച് 6നായിരുന്നു മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. 1863ലായിരുന്നു ഫിയോസ്‌വ നികിച്‌നലെഷ്‌ചേവയെ വിവാഹം കഴിച്ചത്.

രണ്ടു മക്കളുണ്ടായെങ്കിലും ആ ദാമ്പത്യം പരാജയമായിരുന്നു . 1876ല്‍ 42-ാം വയസ്സില്‍ ഇവാനോവ പോപ്പോവ എന്ന 17 കാരിയായ സുന്ദരിയെ ഡിമിട്രി വിവാഹം ചെയ്തു. നിയമവിരുദ്ധമായിരുന്നെങ്കിലും മെന്‍ഡലയേവ് ആയതിന്റെ പേരില്‍ പുരോഹിതന്‍ അതിന് അനുമതി നല്‍കി. അവര്‍ക്ക് രണ്ടാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉണ്ടായി. 1904ല്‍ റഷ്യയും ജപ്പാനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ 70 കാരനായ ഡിമിട്രി റഷ്യക്കുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്തു. കാക്കസസ്സ് തീരത്തു എണ്ണഖനനം നടത്താന്‍ മുന്‍കൈ എടുത്തത് ഡിമിട്രിയായിരുന്നു . 1890ല്‍ വിദ്വാര്‍ത്ഥികളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാരണത്താല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയില്‍ നി് രാജി വച്ചു. 1907 ഫെബ്രുവരി 2ന് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മെന്‍ഡലയേവ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ ദിവംഗതനായി.

mendaleev