കൊറോണ; സംസ്ഥാനത്തെ എൻ‌ട്രൻസ് പരീക്ഷയും മാറ്റി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി

author-image
online desk
New Update
കൊറോണ; സംസ്ഥാനത്തെ എൻ‌ട്രൻസ് പരീക്ഷയും മാറ്റി

 

തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ മാറ്റിവെയ്ക്കാനാണ് തീരുമാനിച്ചത്.

കൂടാതെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റും മാറ്റിവെച്ചിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ഗതാഗത മാർഗങ്ങളെല്ലാം നിരോധിച്ച സാഹചര്യത്തിലും, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നു സാഹചര്യവും കണക്കിലെടുത്താണ് നീറ്റ് പരീക്ഷ മാറ്റിവെച്ചതെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വീറ്റ് ചെയ്തു. മേയ് അവസാന ആഴ്ചയിലാകും പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

 

Kerala entrance