By online desk.29 01 2019
ഏറ്റവും കൂടുതല്‍ ജനസമ്മതനും പ്രശസ്തനും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതുമായ അമേരിക്കന്‍ കവിയാണ് റോബര്‍ട്ട് ഫ്രോസ്റ്റ്. പരമ്പരാഗത ഇംഗ്ലീഷ് സാഹിത്യം പിന്തുടര്‍ന്ന തോമസ് ഹാര്ഡിയെപ്പോലുള്ള എഴുത്തുകാരുടെ രചനകള്‍ ഏറെ സ്വാധീനിച്ച കവി കൂടിയാണ് ഫ്രോസ്റ്റ്. ഫ്രോസ്റ്റ് ന്യൂ ഇംഗ്ലണ്ടര് സാന്‍ഫ്രാന്‍സിസ്കോ (കാലിഫോര്‍ണിയ)യില്‍ ജനിച്ചു. വിന്സ്റ്റ ചര്‍ച്ചില്‍, മൗഗം എന്നിവരുടെ സമകാലികനായിരുന്ന ഫ്രോസ്റ്റ് 1874 മാര്‍ച്ച് 26നാണ് ജനിച്ചത്. മാദ്ധ്യമപ്രവര്‍ത്തകനായ വില്യം ഫ്രസ്കോട്ട് ഫ്രോസ്റ്റ് ഇസബെല്ല മൂഡി എന്നിവരായിരുന്നു മാതാപിതാക്കള്‍.
1892ല്‍ ലോറന്‍സ് ഡാര്‍ട്ട് മൗത്ത്, ഹാര്‍ഡ് വാര്‍ഡ് എന്നി യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം നടത്തി. 1885ല്‍ പിതാവ് ക്ഷയരോഗത്തെതുടര്ന്ന് മരണമടഞ്ഞതോടെ മാതാവ് കുടുംബത്തോടൊപ്പം ലോറന്‍സിലെ മാസിലേക്ക് താമസം മാറ്റി. 1900ല്‍ മാതാവ് അര്‍ബുദരോഗം മൂലം മരണമടഞ്ഞതിനെ തുടര്‍ന്ന് , കുടുംബം പോറ്റുതിനായി റോബര്‍ട്ട് ഫ്രോസ്റ്റ് കമ്പിളി മില്ലില്‍ നൂല് ചുറ്റു കുട്ടിയായും ഷൂമേക്കറായും കര്‍ഷകനായും ജോലിനോക്കിയിരുന്നു .
1895ല്‍ എലിനോര്‍ മിറിയം വൈറ്റിനെ വിവാഹം ചെയ്തതിനെതുടര്‍ന്ന് മാതാവിന്റെ മരണശേഷം അദ്ദേഹവും കുടുംബവും ന്യൂ ഹാംഷെയറിലേക്ക് താമസം മാറ്റി. അവിടുത്തെ കൃഷിയിടങ്ങളില്‍ ജോലിചെയ്യുതോടൊപ്പം ഒന്‍പതു വര്‍ഷത്തോളം കവിതയെഴുത്തിലും വ്യാപൃതനായി. കവിതകളെഴുതുമായിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കുന്നതില്‍ വിജയം വരിച്ചില്ല. 1894ല്‍ തന്റെ ആദ്യത്തെ കവിത വില്പന നടത്തി. 1906 മുതല്‍ 1911 വരെ ന്യൂഹാം ഷെയറിലെ പിങ്കര്‍'ര്‍ അക്കാദമി സ്റ്റേറ്റ് നോര്‍മല്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി. തുടര്‍ന്ന് സ്റ്റേറ്റ് നോര്‍മല്‍ സ്കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സ്വന്തമായുണ്ടായിരുന്നു കൃഷിയിടവും വിറ്റ് ഇംഗ്ലണ്ടില്‍ താമസമാക്കാന്‍ തീരുമാനിച്ചു.
ആ കാലഘട്ടത്തിലെ പ്രശസ്തരായ കവികളുടെ സഹായത്തോടെ തന്റെ സാഹിത്യജീവിതം വിപുലമാക്കിയ ഫ്രോസ്റ്റ് ആദ്യ രണ്ട് വാല്യം കവിതകള്‍ എന്ന ബോയ്സ് വില്‍(1913), (നോര്‍ത്ത് ഓഫ് ബോസ്റ്റ(1914) എന്നിവ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. രണ്ടു കവിതാസമാഹാരങ്ങളും ആസ്വാദകര്‍ക്കിടയില്‍ ഏറെ അംഗീകരിക്കപ്പെട്ടു . എഡ്വേര്‍ഡ് തോമസ്, എസ്രാ പൗണ്ട് എന്നി കവികളുമായി ഫ്രോസ്റ്റ് അടുത്തബന്ധം സ്ഥാപിച്ചു.
ഓംലോക മഹായുദ്ധകാലത്ത് 1915ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മടങ്ങാന്‍ റോബര്‍ട്ട് ഫ്രോസ്റ്റ് തീരുമാനിക്കുകയുണ്ടായി. വെര്മട്, ന്യൂഹാം ഷെയര്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ ഫ്രോസ്റ്റ് കവിതയെഴുത്തിനൊപ്പം കൃഷിയും കോളജ് അദ്ധ്യാപനവും നടത്തിയിരുന്നു . ആംഹെര്‍സ്റ്റ് കോളജ്, മിച്ചിഗ യൂണിവേഴ്സിറ്റി, (1916-20, 1923-24, 1927-38) ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, ഡര്‍ട്ട് മിത്ത് കോളജ് എന്നിവിടങ്ങളില്‍ സാഹിത്യാദ്ധ്യാപകനായിരുന്നു റോബര്‍ട്ട് ഫ്രോസ്റ്റ്. അമേരിക്കയില്‍ തിരിച്ചെത്തിയ ഫ്രോസ്റ്റ് എ ബോയ്സ് വില്ലിന്റെ അമേരിക്കന്‍ പതിപ്പ് എസ്രാ പൗണ്ടിന്റെ സഹായത്തോടെ പുറത്തിറക്കി. തുടര്‍ന്ന് ന്യൂ ഹാംഷെയറിലെ ഫ്രാങ്കോണയില് പുതിയ ഫാം ഹൗസ് വാങ്ങി. അദ്ധ്യാപനം, എഴുത്ത് എന്നിവയോടൊപ്പം പ്രഭാഷണ പരമ്പരയിലും അദ്ദേഹം മുഴുകി.
അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളാണ് മൗണ്ടന്‍ ഇന്റര്‍വെല്‍ (1916) സെലക്റ്റഡ് പോയംസ് (1923), ന്യൂ ഹാംഷെയര്‍ (1923).സെലക്റ്റഡ് പോയംസ് (1928), വെസ്റ്റ് റണ്ണിങ് ബ്രൂക്ക് (1928-29), കളക്റ്റഡ് പോയംസ് ഓഫ് റോബര്‍ട്ട് ഫ്രോസ്റ്റ് (1930), എ ഫര്തര് റേഞ്ച് (1936), എ വിറ്റ്നസ് ട്രീ (1943) എിവ. അദ്ദേഹത്തിന്റെ കവിതകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച് ഒരു കവിതയായിരുന്നു മെന്‍ഡിംഗ് വാള്.
എ ഔട്ട് , ഹി കൗസ് ഇന്‍ ദി കോ, എ മാസ്ക് ഓഫ് റീസ -1945, എ മാസ്ക് ഓഫ് മേഴ്സി-1947 എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങള്‍. ഇതു കൂടാതെ 'ഒട്ടനവധി ഗദ്യകൃതികളും കത്തുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1924, 1931, 1937, 1943 എീ വര്‍ഷങ്ങളില്‍ റോബര്‍ട്ട് ഫ്രോസ്റ്റ് പുലിസ്റ്റര്‍ പ്രൈസിന് അര്‍ഹനായി. ജോ എഫ് കെഡിയുടെ സ്ഥാനാരോഹണ ചടങ്ങിന് കവിത ചൊല്ലാനുള്ള ഭാഗ്യം ഫ്രോസ്റ്റിന് ലഭിച്ചു.
1960ല്‍ ഫ്രോസ്റ്റിന് കഗ്രഷ്ണല് ഗോള്‍ഡ് മെഡലും 1961ല്‍ വെര്‍മണ്ടിലെ ആസ്ഥാനകവിപ്പട്ട വും ലഭിച്ചു. മകന്റെ ആത്മഹത്യ, സഹോദരിയുടെയും ഒരു മകളുടെയും മാനസികരോഗം എന്നിവ ഫ്രോസ്റ്റിന്റെ ജീവിതത്തില്‍ കയ്പേറിയ അനുഭവങ്ങള്‍ നല്‍കിയെങ്കിലും എന്നും ഫ്രോസ്റ്റ് ജീവിതത്തിന്റെ നല്ല വശങ്ങളെ തന്റെ കവിതകളില്‍ വരച്ചു കാട്ടാൻ ശ്രദ്ധിച്ചിരുന്നു .
സ്കൂളുകളില്‍ ഇന്നും ഫ്രോസ്റ്റിന്റെ കവിതകള്‍ കൊച്ചു ഗുണപാഠങ്ങള്‍ പഠിപ്പിക്കുതിനായി വായിക്കപ്പെടുന്നു . ശ്രദ്ധയോടെ വായിച്ചാല്‍ ആ കവിതകള്‍ ഗുണപാഠങ്ങളെ തളളിക്കളയുതായി കാണാം. അദ്ദേഹത്തിന്റെ മിക്ക കവിതകളും ജീവിതത്തിന്റെ ശൂന്യതയെ വരച്ചു കാട്ടുവയായിരുന്നു . ചില കവിതകളില്‍ ആ ശൂന്യതയ്ക്കു മറുപടി പ്രകൃതിയുടെ ഭീകരതയും മനുഷ്യ ക്രൂരതയും മാത്രം. ന്യൂ ഇംഗ്ലണ്ടിലെ ഗ്രാമ ഭംഗിയും ജീവിതവും ചാലിച്ചെടുത്തതായിരുന്നു ഫ്രോസ്റ്റിന്റെ കവിതകള്‍.
റോബര്‍ട്ട് ഫ്രോസ്റ്റ് ആ കാലഘട്ടത്തിന്റെ സാംസ്കാരിക വിശ്രമം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു . ഫ്രോസ്റ്റിന്റെ ഉള്‍കാഴ്ചയും ദീര്‍ഘവീക്ഷണത്തിനും ഐസെന്‍ഹോവര്‍ ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍, ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഉത്തരവാദിത്വത്തെയും ദൃഢചിത്തതതേയും പ്രതിബിംബവല്ക്കരിച്ചുകൊണ്ട് ഫ്രോസ്റ്റിന്റെ സ്റ്റോപ്പിംഗ് ബൈ വുഡ്സ് ഓ എ സ്നോയി ഈവനിംഗ എന്ന കവിതയിലെ വരികള്‍ ഉത്തരിക്കുകയുണ്ടായി. പ്രോസ്റ്റേറ്റ് കാന്‍സറിനെ തുടര്‍ന്ന് 1963 ജനുവരി 29ന് ബോസ്റ്റണില്‍ വച്ച് അദ്ദേഹം നിര്യാതനായി.