ആദ്യത്തെ വനിത നിയസഭാംഗം

നിരവധി തിരഞ്ഞെടുപ്പ് റെക്കോഡുകള്‍ റോസമ്മ പുൂസ് എ സിപിഐക്കാരിക്ക് സ്വന്തമാണ്. റോസമ്മ പുൂസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിക്കുമില്ലാത്ത ചില ഭാഗ്യങ്ങളുണ്ടായിട്ടുണ്ട്. ഒപ്പം മറ്റു ചില ദുര്‍ഭാഗ്യങ്ങളും.

author-image
online desk
New Update
ആദ്യത്തെ വനിത നിയസഭാംഗം

നിരവധി തിരഞ്ഞെടുപ്പ് റെക്കോഡുകള്‍ റോസമ്മ പുൂസ് എ സിപിഐക്കാരിക്ക് സ്വന്തമാണ്.

റോസമ്മ പുൂസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിക്കുമില്ലാത്ത ചില ഭാഗ്യങ്ങളുണ്ടായിട്ടുണ്ട്. ഒപ്പം മറ്റു ചില ദുര്‍ഭാഗ്യങ്ങളും.

1913ല്‍ കാഞ്ഞിരപ്പള്ളിയിലായിരുന്നു റോസമ്മയുടെ ജനനം. റോസമ്മാ ചെറിയാന്‍ എതായിരുന്നു വീട്ടു കാരിട്ട പേര്. ചേച്ചി അക്കമ്മ ചെറിയാന്‍ അറിയപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നു . അവരുടെ വഴി പിന്തുടര്‍ന്ന് റോസമ്മയും 1938ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോഗ്രസില്‍ അംഗത്വമെടുത്തു. സജീവ പ്രവര്‍ത്തകയായി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ചേച്ചിയെയും അനിയത്തിയേയും ഒിച്ച് ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു, 1939ല്‍. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം റോസമ്മ മോചിതയായി.

കടുത്ത കത്തോലിക്ക വിശ്വാസികളായിരു സ്വന്തം വീട്ടുകാരുടെ നഖശിഖാന്തമുള്ള എതിര്‍പ്പിനെ അവഗണിച്ചിട്ട് 1946ല്‍ റോസമ്മ വിവാഹിതയായി. സ്ഥലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനും മാര്‍ത്തോമാ കുടുംബാംഗവുമായ പി. ടി. പുൂസ് ആയിരുന്നു വരന്‍. അങ്ങനെ റോസമ്മ തന്റെ ജീവിതത്തിലെ ആദ്യ റെക്കോഡിട്ടു . കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ-മാര്‍ത്തോമാ മിശ്രവിവാഹിത ദമ്പതികള്‍. ഒരു പക്ഷേ, ആദ്യത്തെ കമ്യൂണിസ്റ്റ്-കോഗ്രസ് ദാമ്പത്യവും അവരുടേത് തന്നെയായിരിക്കും . അറിയപ്പെടുന്ന ഒരു അഭിഭാഷകയായിരുന്നു റോസമ്മ അന്ന് . വിപ്ലവ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല നേതാക്കളുടെയും കേസുകളില്‍ വക്കാലത്തേറ്റെടുത്ത് നടത്തിയിരുത് അവരായിരുന്നു .

കമ്യൂണിസ്റ്റുകാരെ പൊലീസുകാര്‍ വേട്ടയാടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പി ടി പുന്നുസ് ഒളിവിലായിരുന്നു . ഒരു കത്തോലിക്കാ-മാര്‍ത്തോമാ കോഗ്രസ്-കമ്യൂണിസ്റ്റ് വിവാഹമായിരുതിനാല്‍ പോപ്പിന്റെ അനുമതി പത്രത്തോട് കൂടിയാണ് ഒരു പള്ളിയില്‍ വച്ച് മിന്നു കെട്ട് നടത്തിയത്. പുന്നുസിനെ പൊലീസ് അറസ്‌റു ചെയ്യുമെന്ന് ഭീഷണി നിലവിലുണ്ടായിരുതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങുകള്‍. ഉള്ളൂര്‍, കുമാരനാശാന്‍ തുടങ്ങിയവര്‍ ആ ചടങ്ങില്‍ അ് സംബന്ധിച്ചിരുന്നു . വിവാഹശേഷം, അതു വരെ കോഗ്രസുകാരിയായിരുന്നു റോസമ്മയും സിപിഐ അംഗമായി. പേര് റോസമ്മ ചെറിയാനില്‍ നിന്ന് റോസമ്മ പുന്നൂസായി.

1956ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നു . 1957ല്‍ ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നു . ദേവികുളം മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി റോസമ്മ പത്രിക സമര്‍പ്പിക്കുന്നു . 'മാലൈക്കള്ളന്‍ തങ്കയ്യ' എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് ന് വേണ്ടി എം.ജി.ആര്‍ ദേവികുളം ഭാഗത്ത് വ സമയവുമായിരുന്നു സംഭവശാല്‍ അത്. പ്രചാരണത്തിന്റെ കലാശക്കൊ'ിന് റോസമ്മയുടെ കൂടെയുള്ള സഖാക്കള്‍ പ്രചാരണത്തില്‍ പങ്കുകൊള്ളാനായി എംജിആറിനോടും അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന സസന്തോഷം സ്വീകരിച്ച അദ്ദേഹം \നിടെ ഷൂറ്റിംഗിനിടെ പ്രത്യേകം സമയം ചോദിച്ച് പ്രചാരണത്തിനെത്തി. ദേവികുളം ഭാഗത്തെ തമിഴ് മക്കളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം ചരിത്രത്തിലിടം നേടി. പത്രങ്ങള്‍ അതിന്റെ സചിത്ര റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി.

ആ പത്രക്കട്ടിങ്ങുകള്‍ ചായക്കടയുടെ ചില്ലലമാരകളില്‍ ഇടം പിടിച്ചു. അന്ന് വോട്ടു ചോദിക്കാന്‍ ഒരു പതിനഞ്ചുകാരന്‍ പയ്യനുമുണ്ടായിരുന്നു പാര്‍ട്ടിക്കാര്‍ക്കൊപ്പം. കവലകളില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ തുടങ്ങുന്നതിനു മൂന്നോടിയായി അവന്‍ തന്റെ മധുരമുള്ള സ്വരത്തില്‍ പാട്ടുകള്‍ പാടി ആളെക്കൂട്ടുമായിരുന്നു . രാജയ്യ എന്നായിരുന്നു അവന്റെ പേര്. അവന്‍ പില്‍ക്കാലത്ത് സിനിമയില്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു . അന്ന് എ എം രാജ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നതുകൊണ്ട് പുതുതായി വന്ന രാജയെ ജനം ഇളയരാജ എന്ന് വിളിച്ചു. പില്‍ക്കാലത്ത് അനശ്വര ഗാനങ്ങളുടെ സ്രഷ്ടാവായി ഇളയരാജ മാറി.

എന്തായാലും പ്രചാരണമൊക്കെ കഴിഞ്ഞ്, പെട്ടി തുറന്ന് വോട്ടെണ്ണിക്കൂട്ടി ഫലം പ്രഖ്യാപിച്ചപ്പോള്‍ റോസമ്മ ജയിച്ചു. അവര്‍ രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി ഗണപതിയെ തോല്‍പ്പിച്ചു. കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോഡ് അങ്ങനെ അവര്‍ക്കു സ്വന്തമായി. പ്രൊ ടേം സ്പീക്കറായും അവര്‍ തിരഞ്ഞെടുക്കപ്പെടുന്നു . അതോടെ സ്വന്തമായി സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോഡും റോസമ്മ പുൂസിന് ലഭിക്കുന്നു . തിരഞ്ഞെടുപ്പിലൂടെ കേരളനിയമസഭയിലെത്തുന്ന ആദ്യത്തെ വനിതാ എംഎല്‍എയും റോസമ്മയാണ്. എന്നാല്‍ അവരുടെ സന്തോഷങ്ങള്‍ അല്‍പായുസ്സായിരുന്നു . തന്റെ നാമ നിര്‍ദേശ പത്രിക വരണാധികാരി നിയമവിരുദ്ധമായി തള്ളി എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ബി കെ നായര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി തിരഞ്ഞെടുപ്പ് റദ്ദു ചെയ്തു.

തുടര്‍ന്ന് 1958ല്‍ ദേവികുളം മണ്ഡലത്തില്‍ കേരളത്തിലെ ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു . അതോടെ ഇടതു പക്ഷത്തിന് വാശി കടുത്തു. ആ മണ്ഡലത്തില്‍ വിജയിക്കേണ്ടത് സിപിഐയുടെ അഭിമാനപ്രശ്‌നമായി മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും കരുത്തരായ നേതാക്കളെത്ത രംഗത്തിറക്കി. അണിയറയില്‍ ഏകെജിയും കളത്തില്‍ വി എസ് അച്യുതാനന്ദനും പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കോഗ്രസും വാശിയിലായിരുന്നു . അവര്‍ ബി കെ നായര്‍ക്ക് വേണ്ടി പ്രചാരണം നടത്താന്‍ സാക്ഷാല്‍ കിംഗ് മേക്കര്‍ കാമരാജിനെത്തന്നെ ഇറക്കി. ഒപ്പം പ്രചാരണത്തിന് ഇന്ദിരാഗാന്ധിയുമെത്തി. അങ്ങനെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു . ദേവികുളം ആര്‍ഡി ഓഫീസില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ നേരത്തെ കിട്ടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിന് റോസമ്മാ പുന്നുസ് ജയിച്ചു. അങ്ങനെ മറ്റൊരു റെക്കോഡ് കൂടി അവര്‍ സ്വന്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കേരളത്തിലെ ആദ്യത്തെ എംഎല്‍എ.

1982ല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച റോസമ്മ ആദ്യമായി പരാജയം രുചിച്ചു. പക്ഷേ, 1987ല്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ച് വീണ്ടും നിയമസഭയിലെത്തി. അങ്ങനെ പുതു തലമുറയിലെ എംഎല്‍എമാര്‍ക്കും ഈ മുതിര്‍ സാമാജികയോടൊപ്പം സഭ പങ്കിടാനുള്ള ഭാഗ്യം കൈവന്നു . 2013 ല്‍ തന്റെ നൂറാമത്തെ വയസ്സില്‍ അവര്‍ ഇഹലോകവാസം വെടിഞ്ഞു.

rosamma