ഇന്ത്യയുടെ വാനമ്പാടി

ഇംഗ്ലീഷ്-ഇന്ത്യന്‍ കവയിത്രി സരോജിനി നായിഡു ഇന്ത്യയുടെ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വനിതയാണ്.

author-image
online desk
New Update
ഇന്ത്യയുടെ വാനമ്പാടി

ഇംഗ്ലീഷ്-ഇന്ത്യന്‍ കവയിത്രി സരോജിനി നായിഡു ഇന്ത്യയുടെ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വനിതയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമായിരുന്നു അവര്‍ ഇന്ത്യയുടെ വാനമ്പാടിയായി വിശേഷിപ്പിക്കപ്പെടുന്നു . ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണവര്‍. സ്വാതന്ത്ര്യലബ്ധിക്കുന്ന ശേഷം ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറായതോടെ ഭാരതത്തിലെ പ്രഥമ വനിത ഗവര്‍ണര്‍ എന്ന പദവിക്കും അര്‍ഹയായി.

1879 ഫെബ്രുവരി 13ന് ഹൈദരാബാദില്‍ ഒരു ബംഗാളി കുടുംബത്തിലാണ് സരോജിനി ജനിച്ചത്. പിതാവ് ബംഗാളി കവിയും ബഹുഭാഷാ പണ്ഡിതനുമായ അഘോരനാഥ് ചതോപാദ്ധ്യായ ഹൈദരാബാദിലെ സിസ്സാമിന്റെ ക്ഷണം സ്വീകരിച്ച് അവിടെ ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. അദ്ദേഹം സ്ത്രീവിദ്യാഭ്യാസം പ്രചരിപ്പിക്കുതില്‍ ഉത്സുകനായിരുന്നു . അമ്മ വരദസുന്ദരീദേവിയും നല്ലൊരു കവിതാസ്വാദകയും കാവയിത്രിയും വലിയ പണ്ഡിതയുമായിരുന്നു . സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സരോജിനിക്ക് കവിതയോട് താത്പര്യമുണ്ടായിരുന്നു . അമ്മയില്‍ നിന്നാണ് കാവ്യരചനാഭിരുചി നേടിയെടുത്തത്. 11-ാമത്തെ വയസ്സില്‍ സരോജിനി കായലിലെ പെൺകൊടി എന്ന 1300 വരികളുള്ള കവിത രചിച്ചു.

12-ാം വയസ്സില്‍, മദിരാശി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടത്തിയിരുന്ന മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതോടെ സരോജിനി ഭാരതമെമ്പാടും അറിയപ്പെട്ടു . തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം വായനയുമായി ഹൈദരാബാദില്‍ സരോജിനി കഴിഞ്ഞു. 16-ാം വയസ്സില്‍, ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയി. ലണ്ടനിലെ കിങ്‌സ് കോളേജിലും കേംബ്രിഡ്ജിലെ ഗിര്‍ട്ട'ണിലും പഠിച്ചു. ഒരു കവയിത്രിയാകുവാന്‍ ഇംഗ്ലണ്ടിലെ ജീവിതം സരോജിനിയെ ഏറെ സഹായിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിക്കാനും സാഹിത്യകാരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്താനും കവിതകള്‍ രചിക്കാനുമാണ് ഇംഗ്ലണ്ടിലെ ജീവിതകാലത്ത് അവര്‍ ശ്രമിച്ചത്. ബിരുദം നേടുന്നതിനേക്കാള്‍ താല്പര്യം സാഹിത്യത്തിലായിരുന്നു . 18-ാം വയസ്സില്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

1898 ഡിസംബര്‍ 2ന് സരോജിനി ഹൈദരാബാദ് സ്വദേശി ഡോ. ഗോവിന്ദരാജലു നായിഡുവിനെ വിവാഹം ചെയ്തു. വിവാഹശേഷം അവരുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങി. അദ്യകാല രചനകളില്‍ ഏറെയും ഭാവഗീതങ്ങളായിരുന്നു . 1902 പ്രസിദ്ധീകൃതമായ ഇത്തരം ഒരു കവിതയാണ് നീലാംബരു സ്വഭവനത്തിന്റെ പേര് നല്‍കി ദി ഗോള്‍ഡന്‍ ത്രഷോള്‍ഡ് (സുവര്‍ണദേഹളി) എ സമാഹാരം 1905ല്‍ പുറത്തു വു. കവിത ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെങ്കിലും പ്രമേയവും കല്‍പ്പനകളും തികച്ചും ഭാരതീയമായിരുന്നു . പ്രശസ്ത ഇംഗ്ലീഷ് നിരൂപകന്‍ ആര്‍തര്‍ സൈമസാണ് കൃതിയുടെ അവതാരിക എഴുതിയത്. രണ്ടാമത്തെ കാവ്യസമാഹാരമാണ് ബേര്‍ഡ് ഓഫ് ടൈം (കാലവിഹംഗം). ബ്രി'ീഷ് നിരൂപകന്‍ എഡ്മണ്ട് ഗ്യൂസ്യാണ് ഈ കൃതി അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്ക വിംഗ് (ഒടിഞ്ഞചിറക് - 1917) എാണ് മൂാമത്തെ കൃതിയുടെ പേര്. തകര്‍ തംബുരു (കവിതാ സമാഹാരം), പ്രഭാഷണങ്ങളും കുറിപ്പുകളും എന്നിവയും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സരോജിനി നായിഡുവിന്റെ മരണശേഷം 1961-ല്‍ പുലരിയുടെ തൂവലുകള്‍ എന്ന പേരില്‍ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു. ''ഗോള്‍ഡന്‍ ത്രെഷോള്‍ഡ്'' എഴുതിയതു മുതല്‍ ''ഇന്ത്യയുടെ വാനമ്പാടി'യായി അവര്‍ അറിയപ്പെട്ടു . ഭാരതകോകിലം എന്ന പേര് സരോജനി്ക്ക് നല്‍കിയത് ഗാന്ധിജിയാണ്.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും സരോജിനിയും

സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സരോജിനി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടയായി. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു അനൈക്യമാണെ് അവര്‍ ഉദ്‌ബോധിപ്പിച്ചു. ശിശുവിവാഹം, പര്‍ദ സമ്പ്രദായം എന്നി വയ്‌ക്കെതിരായി അവര്‍ പ്രചാരണം നടത്തി. സദസ്യരെ ഇളക്കിമറിക്കുന്ന അവരുടെ പ്രസംഗശൈലി ആരും ഇഷ്ടപ്പെടുമായിരുന്നു .സ്ത്രീ സ്വാതന്ത്ര്യം, ഹിന്ദു-മുസ്ലീം മൈത്രി എന്നിവയ്ക്ക് അവ മുന്തിയ പരിഗണന നല്‍കി. പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ക്ക് സവിശേഷ പങ്ക് വഹിക്കാനുണ്ടെന്ന് ഭാരതത്തെ ബോധ്യപ്പെടുത്തിയത് ശ്രീമതി നായിഡുവാണ്.

1914ല്‍ ലണ്ടണില്‍ വച്ചാണ് സരോജിനി ഗാന്ധിജിയുമായി ആദ്യമായി കണ്ടുമുട്ടിയത്. അപ്പോഴേക്കും ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഗാന്ധിജിയെ സ്വീകരിക്കാനെത്തിയ വമ്പിച്ച ജനക്കൂട്ടത്തെ കണ്ട് സരോജിനി അഭിമാനം കൊണ്ടു. ഗാന്ധിജിയുടെ വ്യക്തിത്വവും കര്‍മ്മമണ്ഡലവും സരോജിനിയെ ആകര്‍ഷിച്ചു. 1915ല്‍ മുംബയില്‍ കൂടി കോഗ്രസ് സമ്മേളനത്തില്‍ ഉണരുക എന്ന കവിത ചൊല്ലി. ഗാന്ധിജിയുടെ ഒരു ഉറ്റ സുഹൃത്തും ആരാധാനാപാത്രവുമായിത്തീര്‍ന്ന അവര്‍ 1919 മുതല്‍ അദ്ദേഹവുമൊത്ത് പ്രവര്‍ത്തിച്ചു.

1915ല്‍ ബോംബെ കോഗ്രസ്സിലും 1917ല്‍ കൊല്‍ക്കത്ത കോഗ്രസ്സിലും പങ്കെടുത്തു. റൗലത്ത് നിയമം പാസ്സായപ്പോള്‍ അതിനെതിരായ പ്രചാരണത്തിനായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. 1923ല്‍ കെനിയന്‍ ഇന്ത്യന്‍ കോഗ്രസ്സിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നേതാവായി ആഫ്രിക്കയിലേക്ക് പോയി. 1923 മെയ് 6ന് പാലക്കാട്ട് നടന്ന കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ സരോജിനിയായിരുന്നു അദ്ധ്യക്ഷ. 1930ല്‍ ഗാന്ധിജിയുടെ കൂടെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. 1842ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. 1925ലെ കാപൂര്‍ സമ്മേളനത്തിലാണ് സരോജിനി നായിഡു ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്സിന്റെ അദ്ധ്യക്ഷനായത്. സൈമ കമ്മീഷന് എതിരായ പ്രക്ഷോഭം തുടങ്ങിയ അക്കാലത്തെ സജീവ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ അവരുടെ സാിദ്ധ്യം ഉണ്ടായിരുന്നു . സത്യാഗ്രഹ സമരത്തില്‍ അവര്‍ പലപ്രാവശ്യം അറസ്റ്റു ചെയ്യപ്പെട്ടു

.

ഭാരത സ്ത്രീത്വത്തിന്റെ എക്കാലത്തെയും മാതൃക

വിശ്വപ്രസിദ്ധയായ കവയിത്രി, സ്വാതന്ത്രസമരത്തിലെ മുന്നണി പടയാളി, ഉജ്ജ്വലയായ വാഗ്മി, ഹിന്ദു=മുസ്ലീം മൈത്രിക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ച മനുഷ്യസ്‌നേഹി എന്നി നിലകളിലെല്ലാം സരോജിനി എന്നും സ്മരിക്കപ്പെടും. ഒപ്പം സരോജിനി നായിഡു ഭാരതത്തിലെ സ്ത്രീകള്‍ക്ക് എക്കാലത്തേക്കുമുള്ള ഉത്തമ മാതൃകയുമാണ്. വീട്ടമ്മയും പൊതുപ്രവര്‍ത്തകയുമായി ഒരേസമയം തന്നെ ശോഭിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു . ശക്തമായ പ്രസംഗങ്ങളും കവിതകളും നയവൈദഗ്ധ്യത്തോടു കൂടിയ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളിലെ പവിത്രയുമാണ് അവരെ ശ്രേഷ്ഠയാക്കിയത്. ഭാരത ചരിത്രം എക്കാലവും ആത്മാഭിമാനത്തോടെ സ്മരിക്കുന്ന മഹത് വ്യക്തികളില്‍ ഒരാളാണ് സരോജിനി നായിഡു. 1949 മാര്‍ച്ച് 2ന് ആ ഗാനകോകിലം അന്ത്യനിദ്രയില്‍ ലയിച്ചു.

sarojani nadi