എസ് എസ് എൽ സി പരീക്ഷാഫലം മുപ്പതിന്

സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷാഫലം നാളെ ഉച്ചക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും . പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പി ആർ ചെമ്ബറിൽ നടക്കുന്ന പരിപാടിയിലാവും ഫലപ്രഖ്യാപനം നടത്തുക.

author-image
online desk
New Update
എസ് എസ് എൽ സി പരീക്ഷാഫലം മുപ്പതിന്

തിരുവനന്തപുരം:സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷാഫലം നാളെ ഉച്ചക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും . പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പി ആർ ചെമ്ബറിൽ നടക്കുന്ന പരിപാടിയിലാവും ഫലപ്രഖ്യാപനം നടത്തുക.

www.result.kite.kerala.gov.in പ്രത്യേക പോര്‍ട്ടല്‍ വഴിയും സഫലം 2020′ മൊബൈല്‍ ആപ് വഴിയും ഫലമറിയാം. സംസ്ഥാനത്താകെ 4,22450 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിദ്യാർത്ഥികളുടെ വ്യക്തിഗത റിസൾട്ടിന് പുറമെ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2020' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

sslc