ജെ ഇ ഇ നീറ്റ് പരീക്ഷ തിയ്യതികളിൽ മാറ്റമില്ല ; ജെ ഇ ഇ സെപ്റ്റംബർ ഒന്നുമുതൽ

By online desk .21 08 2020

imran-azhar

 

ന്യൂഡല്‍ഹി: ജെ ഇ ഇ നീറ്റ് പരീക്ഷ തിയ്യതികളിൽ മാറ്റമില്ല. ജെ ഇ ഇ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയാണ് നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നു നടത്തും. നേരത്തെ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷകൾ നീട്ടിവെച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ഹർജി തള്ളി കൊണ്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു

OTHER SECTIONS