പോകാം പരീക്ഷാ ഹാളിലേക്ക്, അത്യുത്സാഹത്തോടെ ....

പരീക്ഷ തുടങ്ങാന്‍ ഇനി അധിക ദിവസങ്ങളില്ലല്ലോ? ഇനി ധൃതി പിടിച്ചുള്ള ആവര്‍ത്തന പഠനത്തിന് മാത്രമേ സമയമുള്ളൂ. പരീക്ഷയെ പേടിക്കാതെ ഇനിയുളള ഓരോ മിനിട്ടും ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന സ്‌കോര്‍ നേടാനാകും. ഇുതന്നെ റിവിഷനുള്ള കൃത്യമായ ടൈംടേബിള്‍ പ്രകാരം പ്ലാനിങ്ങോടെ പഠിച്ചാല്‍ കൂട്ടുകാര്‍ക്ക് ഉയര്‍ന്ന വിജയം നേടാം. പരീക്ഷയ്ക്ക് ഇനി എത്ര മണിക്കൂര്‍ ബാക്കിയുണ്ടെന്ന് നോക്കി അതിനനുസരിച്ച് ടൈംടേബിള്‍ സെറ്റ് ചെയ്ത് ഈ നിമിഷം മുതല്‍ തീവ്രമായ പഠനം നടത്തുക. ''ശുഭസ്യ ശീഘ്രം'' എന്ന് കൂട്ടുകാര്‍ കേട്ടിട്ടില്ലേ ? നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഒട്ടും അമാന്തിക്കരുതെന്ന ര്‍ത്ഥം. ഇപ്പോള്‍ തന്നെ പഠിച്ചു തുടങ്ങൂ.

author-image
online desk
New Update
പോകാം പരീക്ഷാ ഹാളിലേക്ക്, അത്യുത്സാഹത്തോടെ ....

പരീക്ഷ തുടങ്ങാന്‍ ഇനി അധിക ദിവസങ്ങളില്ലല്ലോ? ഇനി ധൃതി പിടിച്ചുള്ള ആവര്‍ത്തന പഠനത്തിന് മാത്രമേ സമയമുള്ളൂ. പരീക്ഷയെ പേടിക്കാതെ ഇനിയുളള ഓരോ മിനിട്ടും ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന സ്‌കോര്‍ നേടാനാകും. ഇുതന്നെ റിവിഷനുള്ള കൃത്യമായ ടൈംടേബിള്‍ പ്രകാരം പ്ലാനിങ്ങോടെ പഠിച്ചാല്‍ കൂട്ടുകാര്‍ക്ക് ഉയര്‍ന്ന വിജയം നേടാം. പരീക്ഷയ്ക്ക് ഇനി എത്ര മണിക്കൂര്‍ ബാക്കിയുണ്ടെന്ന് നോക്കി അതിനനുസരിച്ച് ടൈംടേബിള്‍ സെറ്റ് ചെയ്ത് ഈ നിമിഷം മുതല്‍ തീവ്രമായ പഠനം നടത്തുക. ''ശുഭസ്യ ശീഘ്രം'' എന്ന് കൂട്ടുകാര്‍ കേട്ടിട്ടില്ലേ ? നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഒട്ടും അമാന്തിക്കരുതെന്ന ര്‍ത്ഥം. ഇപ്പോള്‍ തന്നെ പഠിച്ചു തുടങ്ങൂ.

റിവിഷന്‍

കൃത്യമായ ടൈംടേബിള്‍ പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ റിവിഷന്‍ നടത്തി പാഠങ്ങള്‍ ഹൃദിസ്ഥമാക്കണം. ഏറെ താത്പര്യമുള്ള വിഷയങ്ങള്‍ക്കല്ല, പ്രയാസമുള്ള വിഷയങ്ങള്‍ക്കാണ് ടൈംടേബിളില്‍ പ്രാധാന്യം നല്‍കേണ്ടത്. ഒരേ വിഷയം തുടര്‍ച്ചയായി ഇരിന്നു പഠിക്കാതെ ഒരു വിഷയം പരമാവധി ഒരു മണിക്കൂര്‍ പഠിച്ച് അല്പനേരം ഇടവേള എടുത്തതിനുശേഷം അടുത്ത വിഷയം പഠിക്കാം. പല വിഷയങ്ങള്‍ ഇടകലര്‍ത്തി പഠിക്കാം. ബോറടിക്കുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം പഠിക്കണം. റിവിഷന്‍ നടത്തുമ്പോള്‍ പഠിച്ച പാഠങ്ങളുടെ പ്രധാന പോയിന്റുകള്‍ മുന്‍കൂട്ടി തയ്യാറാക്കി പഠിച്ച കുറിപ്പുകളിലൂടെ ഒു കണ്ണോടിക്കുകയേ വേണ്ടൂ. കുറിച്ചുവച്ചതെല്ലാം ഓര്‍മ്മയില്‍ തെളിയും.

അമിതമായി ടെന്‍ഷനടിക്കല്ലേ

Less tension more result,more tension less result എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ ?അമിതമായി ടെന്‍ഷനടിച്ചാല്‍ ഏറ്റവും നന്നായി പരീക്ഷ എഴുതാന്‍ കഴിയു കുട്ടിയുടെയും പരീക്ഷ അവതാളത്തിലാകും. നിര്‍ഭയരായിരിക്കുക. ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാകുക. ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലായുളള ആര്‍ക്കും അന്യമല്ല വിജയം.

പ്രാര്‍ത്ഥനയും ഏകാഗ്രതയും

പരീക്ഷാ ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥനയും ഈശ്വര ധ്യാനവും നടത്തി പഠനം ആരംഭിക്കുക. പരീക്ഷാ ഹാളില്‍ ഇരിക്കുമ്പോള്‍ മുതല്‍ പഠിച്ച കാര്യങ്ങള്‍ ഏകാഗ്രതയോടെ മനസിലൂടെ കടത്തിവിടുക. പരീക്ഷാ ഹാളിലെ നിശബ്ദതയില്‍ നിങ്ങളറിയാതെ തന്നെ ഏകാഗ്ര ചിത്തരായിതീരുകയും മനസിലുളള പഠിച്ചകാര്യങ്ങള്‍ പുറത്തേക്ക് വരികയും ചെയ്യും. പരീക്ഷ എഴുതുന്നത് ഉന്നതവിജയം നേടാനാണ്. പരാജയപ്പെടാനല്ല എന്ന് ഉറച്ച് വിശ്വസിക്കണം.

പരീക്ഷാ ഹാളില്‍ എല്ലാ ദിവസവും നിര്‍ബന്ധമായും കൊണ്ടുപോകേണ്ടവ

. ഹാള്‍ടിക്കറ്റ് (ഒരു പ്ലാസ്റ്റിക് കവറില്‍ മടക്കാതെ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുക).

ഒരേ മഷിയുളള മൂന്ന് പേനകള്‍

റബ്ബര്‍, പെന്‍സില്‍, കട്ടര്‍, സ്‌കെയില്‍ മുതലായവ

ഒരു കുപ്പി വെളളം, ഒരു ടവ്വല്‍ - ഇത്രയും സാധനങ്ങള്‍ പരീക്ഷ കഴിയുംവരെ ഒരേ       സ്ഥലത്തുതന്നെ സൂക്ഷിക്കുക. ശ്രദ്ധിക്കുക .

ഹാളില്‍ കയറുതിനുമുമ്പ് അത്യാവശ്യമായ കുറിപ്പുകള്‍ മാത്രം ഒന്നു കൂടി വായിക്കുക.

അവശ്യമെങ്കില്‍ ടോയ്‌ലെറ്റില്‍ പോകുക.

ഇതു പഠിച്ചോ എന്ന് ചോദിച്ചുവരുന്ന കൂട്ടുകാരുടെ വാക്കുകള്‍ മൈന്റ് ചെയ്യേണ്ട.

സ്‌കൂളില്‍ എപ്പോള്‍ എത്തണം

പതിനഞ്ച് മിനിട്ട് മുമ്പ് പരീക്ഷക്കുളള ഇരിപ്പിടം കണ്ടുപിടിച്ച് ക്ലാസില്‍ കയറിയിരിക്കണം. ബഞ്ചിലിരുന്നു കഴിഞ്ഞാലുടന്‍ വളരെ നിശബ്ദമായി ശ്വാസം ഉളളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഉളളിലുളള ടെന്‍ഷന്‍ ഇല്ലാതാകുന്നു . നിങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടത്തില്‍ എന്തെങ്കിലും എഴുത്ത്, തുണ്ടുകടലാസുകള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക.

സമാശ്വാസമയം (കൂള്‍ ഓഫ് ടൈം)

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ 'കൂള്‍ ഓഫ് ടൈം' (15 മിനി'്) അനുവദിച്ചിട്ടുണ്ട്. നന്നായി ചിന്തിച്ചും ഭാവന ചെയ്തും ഉത്തരമെഴുതേണ്ടി വരുന്ന ചോദ്യങ്ങള്‍ ഏറെ ഉളളതിനാല്‍ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം. സ്വന്തം അഭിപ്രായം, നിഗമനം, നിര്‍ദ്ദേശം, യോജിപ്പ്, പ്രതികരണം തുടങ്ങിയവ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യ വായനയും ചിന്തയും അനിവാര്യമാകുന്നു . രാസസൂത്രങ്ങള്‍, രാസനാമങ്ങള്‍, രാസസമവാക്യങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവ ചോദ്യത്തില്‍ വന്നാല്‍ ഏറെ ശ്രദ്ധിക്കണം. ചോദ്യവായന കുറ്റമറ്റതെങ്കില്‍ ഏറെ സ്‌കോര്‍ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചോദ്യത്തിന് നല്‍കിയ സ്‌കോര്‍, അതനുസരിച്ചുളള സമയം, ഉത്തരത്തിന്റെ ദൈര്‍ഘ്യം ഇവയൊക്കെ നോക്കാന്‍ 'കൂള്‍ ഓഫ് ടൈം' സഹായിക്കും.

'കൂള്‍ ഓഫ് ടൈം' കഴിഞ്ഞാലുടന്‍ കയ്യില്‍ ലഭിച്ചിരിക്കുന്ന ഉത്തരക്കടലാസില്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ എഴുതുക. ഉത്തരകടലാസില്‍ അനുയോജ്യമായ മാര്‍ജിന്‍ ഇടുക. ചോദ്യ നമ്പര്‍ മാറിപ്പോകാതെ മാര്‍ജിന്റെ ഭാഗത്ത് മാത്രമെ ഇടാന്‍ പാടുളളു. പരീക്ഷ എഴുതുമ്പോള്‍ അനാവശ്യമായ വെട്ടിത്തിരുത്തലുകള്‍ പരമാവധി കുറയ്ക്കുക. വൃത്തിയായും ഭംഗിയായും വളരെ വേഗത്തിലെഴുതുക. ഓവര്‍റൈറ്റിംഗ് പാടില്ല.

ഉത്തരകടലാസ്

മൂല്യനിര്‍ണ്ണയം നടത്തു അദ്ധ്യാപകരില്‍ നല്ല മതിപ്പുളവാക്കുതായിരിക്കണം ഉത്തരത്തിന്റെ തുടക്കം. തെറ്റില്ലാത്ത ആകര്‍ഷകമായ നല്ലൊരു വാക്യം വേണം . easy question ആണെങ്കില്‍ ആദ്യ പാരഗ്രാഫ് പരമാവധി മെച്ചമുളളതാകട്ടെ . സമാപനവും (ലാസ്റ്റ് പാരഗ്രാഫ്) ഇതുപോലെ കഴമ്പുളള ആകര്‍ഷകമായ വാക്യങ്ങളിലാവണം. ഇടയിലെല്ലാം എന്തെങ്കിലും ഗ്യാസ് കടത്തിവിടാമെന്ന് ഇതിനര്‍ത്ഥമില്ല. എല്ലാവാക്യങ്ങളും ചെത്തിമിനിക്കിയെടുക്കാന്‍ വേണ്ടത്ര സമയം പരീക്ഷാ ഹാളില്‍ ലഭിക്കില്ലല്ലോ? ഉപന്യാസങ്ങള്‍ എഴുതുമ്പോള്‍ ആദ്യം പോയിന്റ്‌സ് എഴുതുക. അതിനുശേഷം വിശദീകരണം നല്‍കിയാല്‍ മതി. ഗ്രാഫുകളും, സ്‌കെച്ചുകളും മാര്‍ക്ക് കിട്ടാന്‍ സഹായിക്കും. സമവാക്യങ്ങളും സൂത്രവാക്യങ്ങളും കൃത്യമായി എഴുതണം.

ഭക്ഷണം, ആരോഗ്യം

ആവശ്യത്തിന് ഭക്ഷണം കഴിക്കണം. അമിതമായ അളവ് ഒഴിവാക്കണം. സ്ഥിരം കഴിക്കുന്ന ഭക്ഷണം തന്നെ മതി. പരീക്ഷയല്ലേ. ഒരു ഗ്ലാസ് പാലുകൂടിയാവാം എന്ന് കരുതി ശീലമില്ലാത്ത കുട്ടിയ്ക്ക് പാലുകൊടുത്താല്‍ വയര്‍ പ്രശ്‌നമാകും. വേനല്‍ക്കാലമാണ് നല്ല ചൂടും. നട്ടുച്ചയ്ക്ക് പഠിക്കാനിരിക്കാതെ രാവിലെ നേരത്തെ എഴുന്നേറ്റാൽ വെയില്‍ മൂക്കുന്ന നേരമാകുമ്പോള്‍ അല്പം ടി.വി കാണുകയോ കുറച്ചുനേരം വിശ്രമിക്കുകയോ ആവാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി വിശ്രമിക്കാന്‍ മറക്കരുത്.

എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. സ്‌കോറും സമയവും പരിശോധിച്ചുവേണം ഉത്തരമെഴുതാന്‍. അറിയാത്ത ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട അറിയാവുന്ന വിവരങ്ങള്‍ എഴുതുന്നത് ഗുണം ചെയ്യും. നന്നായി അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതണം. പ്രത്യേകം ശ്രദ്ധിക്കുക-ചോദ്യത്തിന്റെ നമ്പര്‍ തെറ്റാതെ എഴുതണം.

പത്തുമിനിട്ട് മുമ്പെങ്കിലും ഉത്തരങ്ങള്‍ എഴുതിതീര്‍ക്കണം. എഴുതിയ ഉത്തരങ്ങള്‍ ഒന്നു കൂടി വായിച്ചു നോക്കാന്‍ ഈ സമയം ഉപയോഗിക്കാം. പോരായ്മകള്‍ തോന്നുണ്ടെങ്കിൽ പരിഹരിക്കുകയുമാകാം. അഡീഷണല്‍ പേപ്പറില്‍ നമ്പറിട്ട ശേഷം പരീക്ഷാ പേപ്പര്‍ നായി കെട്ടി വയ്ക്കുക.

 

പരീക്ഷാനാളില്‍ ഇവ വേണ്ട

പരീക്ഷാ നാളില്‍ മൊബൈല്‍, ടി.വി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് ഗുഡ്‌ബൈ പറയാം.

. ദീര്‍ഘദൂരനടത്തം, ബൈക്ക്, കാര്‍ ഡ്രൈവിംഗ് എന്നിവ പാടില്ല.

പരീക്ഷക്കിടയില്‍ വിവാഹം, ഗൃഹപ്രവേശം, പെരുനാളുകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ എല്ലാവിധ ആഘോഷപരിപാടിയില്‍ നിന്നും നിര്‍ബന്ധമായും ഒഴിഞ്ഞു നില്‍ക്കുക.

പരീക്ഷാ ദിനങ്ങളില്‍ സ്‌പോര്‍ട്‌സ്, മറ്റുളള കളികള്‍, മറ്റു പുസ്തകങ്ങള്‍ വായിക്കുക എന്നിവയില്‍ നിന്ന് വിട്ടു നില്‍ക്കുക.

കറന്റ് കട്ട് സമയത്ത് ഉറങ്ങാന്‍ കിടക്കുന്നതിന് പകരം മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയ ഏതെങ്കിലും വെളിച്ചത്തില്‍ വായിക്കുക.

ഓര്‍ക്കുക. നിങ്ങള്‍ എത്രമാത്രം നന്നായി പഠിച്ചു എന്നതില്‍ മാത്രമല്ല കാര്യം. എത്രമാത്രം നന്നായി പരീക്ഷ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനാലാണ്.

ഇനി പരീക്ഷയ്ക്കായി

പരീക്ഷ തുടങ്ങുതിന്റെ തലേന്ന് രാത്രി നന്നായി ഉറങ്ങി പതിവ് വ്യായാമമുള്ളവര്‍ അതെല്ലാം ചെയ്ത് അത്യുല്‍സാഹത്തോടെ സ്‌കൂളില്‍ എത്തണം. പതിവ് കളി, ചിരി, തമാശകളും, കുശലം പറച്ചിലുമൊക്കെ നടത്തി സന്തോഷത്തോടെ സഹപാഠികളെ സ്വാഗതം ചെയ്യുക. ബെല്ലടിക്കുവരെയുള്ള വായനയുടെ ആവശ്യമുണ്ടെ് തോന്നുമില്ല . ഹാളില്‍ കയറും മുമ്പ് കഴിയുമെങ്കില്‍ കണ്ണടച്ച് അഞ്ചുമിനിട്ട് ഇരിക്കുക. സംശയമുള്ള ഭാഗങ്ങള്‍ കൂട്ടുകാരുമായി വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം.

exam